January 15, 2025

റോബിൻ നായകൻ ആകേണ്ട ചിത്രത്തിന് പാര വെച്ചത് ആരാണ് ? തുറന്നു പറഞ്ഞു റോബിൻ – ഇതെന്തു അവസ്ഥ എന്ന് ആരാധകർ

ബിഗ് ബോസ് മലയാളം സീസൺ 4ലെ വിജയിയെക്കാൾ കൂടുതൽ ആരാധകരെ നേടിയെടുത്ത മത്സരാർത്ഥി ആണ് റോബിൻ രാധാകൃഷ്ണൻ. സഹമത്സരാർത്ഥിയെ കയ്യേറ്റം ചെയ്തതിനാൽ ആയിരുന്നു റോബിൻ രാധാകൃഷ്ണനെ ബിഗ്ബോസിൽ നിന്നും പുറത്താക്കിയത്. വിജയ സാധ്യത ഏറ്റവും കൂടുതലുള്ള മത്സരാർത്ഥിയായിരുന്നു റോബിൻ രാധാകൃഷ്ണൻ. അത്രയേറെ ആരാധകരായിരുന്നു അദ്ദേഹത്തിന് ഉള്ളത്. ബിഗ് ബോസിൽ നിന്നും പുറത്ത് വന്നതോടെ നിരവധി പരിപാടികളിലും ഉദ്ഘാടനങ്ങളിലും സജീവമായിരുന്നു റോബിൻ.

റോബിൻ നായകനാകുന്ന ഒരു ചിത്രം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. നിർമ്മാതാവ് സന്തോഷ് കുരുവിള ആയിരുന്നു ഈ ചിത്രം പ്രഖ്യാപിച്ചത്. പ്രൊഡക്ഷൻ നമ്പർ 14 റോബിന്റെ പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്തു വിട്ടിരുന്നു. മോഹൻലാലിന്റെ ഫേസ്ബുക്ക് പേജിലൂടെ ആയിരുന്നു ഈ പോസ്റ്റർ പുറത്തു വിട്ടത്. നിർ മാതാവ് സന്തോഷ് കുരുവിളയും പോസ്റ്റർ ഷെയർ ചെയ്തിരുന്നു. എന്നാൽ പിന്നീട് സിനിമയെ കുറിച്ച് വലിയ രീതിയിൽ അഭ്യൂഹങ്ങൾ പുറത്തു വന്നു.

റോബിനുമായി ബന്ധപ്പെട്ട് പല വിവാദങ്ങളും ഉയർന്നതോടെ സിനിമ ഉപേക്ഷിച്ചു എന്ന് വ്യാപകമായി പ്രചാരണം ഉണ്ടായി. ജീവിതത്തിൽ അനുഭവിച്ച ഇത്തരം കുത്തുകളെ കുറിച്ചു തുറന്നുപറയുകയാണ് റോബിൻ. അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിൽ ആണ് താരം ഈ കാര്യങ്ങൾ വെളിപ്പെടുത്തിയത്. ചെറുപ്പം മുതൽ ഇത് പോലുള്ള കുത്തുകൾ അനുഭവിക്കുന്ന ആളാണ് താൻ എന്ന് റോബിൻ പറയുന്നു. അതിപ്പോൾ ബിഗ്ബോസിൽ വന്നതിനു ശേഷം ഉണ്ടായത് ഒന്നും അല്ല.

കട്ടപ്പ ബാഹുബലിയെ ചെയ്തതു പോലെ പെട്ടെന്ന് ഉണ്ടായ ഒന്നല്ല ഇത്. ജീവിതത്തിൽ ഒരുപാട് കട്ടപ്പകളിൽ നിന്ന് കുത്തുകൾ കിട്ടിയിട്ടുണ്ട് എന്ന് റോബിൻ തുറന്നു പറയുന്നു. എന്നാൽ ആളുകൾ ഇപ്പോഴുള്ള കാര്യങ്ങൾ മാത്രമാണ് കാണുന്നത്. ഇതെല്ലാം എന്റെ ജീവിതത്തിന്റെ ഭാഗമാണെങ്കിലും ഒന്നും റോബിൻ പുറത്തു പറയുന്നില്ല. ആളുകൾ ഇങ്ങനെയൊക്കെയാണ്. നല്ലവരെ മാത്രം ഒപ്പം നിർത്തണമെന്ന് വിചാരിച്ചാൽ അത് നടക്കുന്ന കാര്യമല്ല.

അതുകൊണ്ടാണ് എന്റെ കൂടെ വന്നിട്ടുള്ളവരും നിന്നിട്ടുള്ളവരും പോയിട്ടുള്ളവരുമെല്ലാം നല്ലവരാണ് എന്ന് പറയുന്നത്. എല്ലാവരിലും നല്ലത് കൂടുതലാണ്. നമ്മൾ ഒരു മനുഷ്യന്റെ കൂടെ നിന്നിട്ട് ഒരു പ്രശ്നം വരുമ്പോൾ ഞാൻ അയാളെ കുറിച്ച് കുറ്റം പറഞ്ഞാൽ എന്റെ ക്വളിറ്റി ആണ് അവിടെ പോകുന്നത് എന്ന് റോബിൻ പറയുന്നു. സ്വന്തം ക്വളിറ്റിയിൽ വിശ്വസിക്കുന്ന ആളാണ് റോബിൻ. മറ്റൊരാളെ കുറച്ചു കുറ്റം പറയുമ്പോൾ സ്വന്തം ക്വളിറ്റി പോകുമെന്ന് വിശ്വസിക്കുന്നവൻ ആണ് റോബിൻ.

അതുകൊണ്ട് കഴിവതും നല്ലതുമാത്രമാണ് താൻ പറയാറുള്ളത് എന്നും ഇത് ഫേക്ക് ആണെന്ന് വിശ്വസിക്കുന്നവർ അങ്ങനെ തന്നെ കരുതിക്കൊള്ളൂ എന്നും താരം പറയുന്നു. അതിൽ തനിക്ക് യാതൊരു വിഷയവുമില്ല. അത്തരം കാര്യങ്ങൾ വീണ്ടും പറയാനോ അതിൽ പ്രതികരണം നടത്താനോ താല്പര്യം ഇല്ലെന്നും റോബിൻ പറയുന്നു. പ്രശ്നങ്ങൾ ഒരുപാട് ഉണ്ടെങ്കിലും അക്കാര്യങ്ങൾ ഇവിടെ ഇരുന്നു വിശദീകരിക്കാൻ താൽപര്യമില്ല എന്ന് റോബിൻ കൂട്ടിച്ചേർത്തു.

സിനിമകളുമായി ബന്ധപ്പെട്ട് സംശയങ്ങൾ ഒന്നും ഇല്ല എന്നും സിനിമകൾ പതിയെ നടക്കും എന്നും താരം പറയുന്നു. അതിനിടയ്ക്ക് സ്വന്തമായി ഒരു സിനിമ ചെയ്യാൻ തോന്നുന്നുണ്ടെന്നും  ഗോകുലത്തിന്റെ ആളുകളുമായി കഴിഞ്ഞ മൂന്ന് ദിവസം മുൻപ് സംസാരിച്ചു എന്നും റോബിൻ കൂട്ടിച്ചേർത്തു. ഇനി അതും ആളുകൾ പാര വെക്കാൻ ശ്രമിച്ചാൽ സ്വന്തം നിലക്ക് കാര്യങ്ങൾ ചെയ്യുമെന്ന ആത്മവിശ്വാസവും താരം പ്രകടിപ്പിച്ചു. ഒരു വാതിൽ അടഞ്ഞാൽ മറ്റു ഒരുപാട് വാതിലുകൾ നമുക്ക് മുന്നിൽ ഉണ്ടെന്ന് റോബിൻ കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *