December 3, 2024

അവളുടെ അച്ഛൻ മരിച്ച സമയത്ത് ഞാൻ അവൾക്കുവേണ്ടി ആ വീട്ടിൽ പോയി എല്ലാ കാര്യങ്ങളും ചെയ്തതാണ് എന്നാൽ അവൾ അത് മറന്നു പോയി. ആക്രമിക്കപ്പെട്ട നടിയെ കുറിച്ച് ഇടവേള ബാബു

മലയാള സിനിമ ലോകത്തെ താരസംഘടനയുടെ തലപ്പത്തിരിക്കുന്ന വ്യക്തിയാണ് ഇടവേള ബാബു നിരവധി ആരാധകരെയാണ് ഇടവേള ബാബു ചെറിയ സമയം കൊണ്ട് തന്നെ സ്വന്തമാക്കിയത് എന്നാൽ പിന്നീട് സംഘടനയുടെ കാര്യങ്ങളുമായി ബാബു തിരക്കിലാവുകയായിരുന്നു ചെയ്തത് അതുകൊണ്ടുതന്നെ അദ്ദേഹം സിനിമയിൽ നിന്നും ഒരു ഇടവേള എടുക്കുകയും ചെയ്തിരുന്നു ഇപ്പോൾ ഇത് പുതിയൊരു അഭിമുഖത്തിൽ അക്രമിക്കപ്പെട്ട നടിയെക്കുറിച്ച് ഇടവേള ബാബു പറയുന്ന കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്

താൻ സഹായം ചെയ്തിട്ടും മറന്നുപോയ ചില ആളുകൾ ഉണ്ട് എന്നും അക്കൂട്ടത്തിലാണ് ആക്രമണത്തിനിരയായ നടിയെന്നുമാണ് ഇടവേള ബാബു പറയുന്നത് അവളുടെ കല്യാണത്തിന് എന്നെ ക്ഷണിച്ചിരുന്നില്ല അതിൽ എനിക്ക് വിഷമമുണ്ട് കാരണം ഞാൻ ആ കുട്ടിയുടെ അച്ഛൻ മരിച്ച സമയത്ത് ആ വീട്ടിൽ പോയി എല്ലാ കാര്യങ്ങളും ചെയ്തു കൊടുത്തതിനുശേഷം മടങ്ങിപ്പോന്ന ആളാണ്

അങ്ങനെയുള്ള എന്നെ അവൾ വിവാഹത്തിന് പോലും ക്ഷണിച്ചില്ല പക്ഷേ എനിക്ക് അവളോട് വിരോധമില്ല അവളുടെ അമ്മയെയും എനിക്ക് ഇഷ്ടമാണ് എന്റെ കൂടെ ഒരുപാട് ഷോയ്ക്ക് വന്നിട്ടുള്ള കുട്ടിയാണ് പക്ഷേ എവിടെയൊക്കെയോ ആരുടെയൊക്കെയോ തെറ്റിദ്ധാരണകൾ ഉണ്ടാവുകയും അങ്ങനെയൊരു അകലം ഉണ്ടാവുകയും ചെയ്യുകയാണ് ഉണ്ടായത് അകലം മാറും എന്നും അത് കാലം തെളിയിക്കുമെന്ന് ആണ് ഞാൻ വിശ്വസിക്കുന്നത് ഒരിക്കലും അമ്മ നിന്നിട്ടില്ല

Leave a Reply

Your email address will not be published. Required fields are marked *