കഴിഞ്ഞദിവസം വലിയതോതിൽ തന്നെ സോഷ്യൽ മീഡിയയിൽ അടക്കം വിമർശനമേൽക്കേണ്ടി വന്ന ഒരു വ്യക്തിയാണ് ഉണ്ണി മുകുന്ദൻ ഉണ്ണി മുകുന്ദന്റെ പുതിയ സിനിമ റിലീസ് ആകുന്നതിനെ തുടർന്നായിരുന്നു ഈ വിമർശനം നടന് ഏൽക്കേണ്ടതായി വന്നത്. ഭക്തി മാർക്കറ്റ് ചെയ്യാൻ നോക്കുകയാണ് താരം ചെയ്യുന്നത് എന്നാണ് ഒരു ആരാധകൻ പറഞ്ഞത്.
ഇപ്പോഴിതാ ശാന്തിവിള ദിനേശ് ഒരിക്കൽ ഉണ്ണിമുകുന്ദനെ വിമർശിച്ചു പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. ഇത്രത്തോളം മാളികപ്പുറം കൊട്ടിഘോഷിക്കാൻ ഒന്നുമുണ്ടായിരുന്നില്ല എന്നാണ് അദ്ദേഹം പറഞ്ഞത് ചക്ക വീണ് മുയൽ ചത്തു എന്നത് പോലെ ഒരു സിനിമ ആറ്റുകാൽ അമ്പലത്തിൽ വിളക്ക് കൊളുത്തിയത് രണ്ടരലക്ഷം രൂപ വാങ്ങിയാണെന്ന് പറയുന്നു
ഉള്ളതാണോ ഇല്ലാത്തതാണോ എന്ന് അറിയില്ല ഇവൻ പറ്റിപ്പാണ് ഭക്തിയെ വിറ്റ് ഇവൻ സിനിമയ്ക്ക് കാശുണ്ടാക്കുന്നു ഇവനെ വിമർശിക്കുന്നവർ ഒന്ന് കരുതിക്കോണം കാരണം എപ്പോഴാ നമുക്ക് അടി കിട്ടുന്നത് എന്ന് പറയാൻ പറ്റില്ല ഇനിയിപ്പോൾ എന്നെ എവിടെയെങ്കിലും വെച്ച് കണ്ടാൽ ആചാര ബാഹുവായി ഉണ്ണി മുകുന്ദൻ എന്തെങ്കിലും ചെയ്യുമോ എന്ന് പേടിയുണ്ട് എന്നെ വല്ലതും ചെയ്താൽ അവന്റെ മുഖം ഞാൻ ശരിയാക്കും.