ചാനലിൽ നിന്നും തനിക്ക് ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് നൽകിയതിന് ശേഷം പണമൊന്നും ലഭിച്ചിരുന്നില്ല എന്നും അഞ്ചു വർഷത്തോളമായി അവർ തന്നെ പറ്റിച്ചു കൊണ്ടിരിക്കുകയാണ് എന്നും അദ്ദേഹം പറഞ്ഞു. തൃശ്ശൂരിൽ ഒരു സിനിമയുടെ സ്ക്രിപ്റ്റ് ചെയ്തുകൊണ്ടിരിക്കുന്നതിനിടയിൽ ആയിരുന്നു അവാർഡ് ഉണ്ട് എന്നും പറഞ്ഞ് അവർ തന്നെ സമീപിച്ചത് എന്നും എന്നാൽ ആദ്യം തനിക്ക് വരാൻ പറ്റില്ല എന്നും താനൊരു ജോലി ചെയ്തുകൊണ്ടിരിക്കുകയാണ് എന്നും പറഞ്ഞിരുന്നു എന്നും ശ്രീനിവാസൻ പറയുന്നു.
എന്നാൽ താങ്കൾക്ക് അവാർഡ് ഉണ്ട് എന്നും അമ്പതിനായിരം രൂപയാണ് എന്നുമൊക്കെ പറഞ്ഞ് അവർ തന്നെ നിർബന്ധിക്കുകയായിരുന്നു എന്നും തുടർന്ന് ചാനൽ പ്രവർത്തകരെ പേഴ്സണലായി അറിയാവുന്നത് കൊണ്ട് താൻ വരാമെന്ന് സമ്മതിക്കുകയായിരുന്നു എന്നും ശ്രീനിവാസൻ വ്യക്തമാക്കി. പരിപാടി നടന്നിരുന്നത് അങ്കമാലിയിൽ വച്ചായിരുന്നുവെന്നും താൻ അവിടെ എത്തുകയും ഒരു ലൈഫ് ടൈം അച്ചിവ്മെന്റ് എന്ന് പറഞ്ഞ് ഭയങ്കര പേരുള്ള അവാർഡ് എന്ന നിലയിൽ 50,000 രൂപയുടെ ഒരു കവർ തനിക് തന്നു എന്നും നടൻ പറയുന്നു.
എന്നാൽ അതൊരു ഫേക്ക് സാധനം ആണ് എന്ന് അവർ തന്നെ തന്നോട് പറയുകയും പണം പിന്നീട് തരാം എന്നും പറഞ്ഞിരുന്നത്രെ. അതിനായി എക്കൗണ്ട് നമ്പർ അയച്ചു തരണം എന്ന് പറയുകയും അത് പ്രകാരം താൻ അക്കൗണ്ട് നമ്പർ അയച്ചു കൊടുത്തിരുന്നു എന്നും ശ്രീനിവാസൻ കൂട്ടിച്ചേർത്തു. എന്നാൽ അതിനു ശേഷം ഇതേ ആൾ തന്നെ ക്ലോസ് ചെയ്ത ഒരു ചെക്കും ആധാർ കാർഡും വേണമെന്ന് തന്നോട് ആവശ്യപ്പെട്ടിരുന്നു എന്നും ശ്രീനിവാസൻ പറയുന്നു.
എന്നാൽ തനിക്ക് ഇതിനു മുൻപ് നാഷണൽ അവാർഡ് വരെ കിട്ടിയിട്ടുണ്ട് എന്നും അതിനും പൈസയൊക്കെ ഉണ്ടായിരുന്നുവെന്നും എന്നാൽ അന്ന് അവർ അതിനു വേണ്ടി അക്കൗണ്ട് നമ്പർ ചോദിക്കുകയും പൈസ അതിലേക് അയക്കുകയാണ് ചെയ്തിരുന്നത് എന്നും കേന്ദ്രസർക്കാറിന് പോലും ആവശ്യമില്ലാത്ത കാര്യങ്ങളാണ് ഇവർ ആവശ്യപ്പെട്ടത് എന്നും ശ്രീനിവാസൻ പറഞ്ഞു.