November 23, 2024

ഒട്ടുമിക്ക സിനിമകളിലും വേലക്കാരി ! ഭർത്താവിന്റെ മരണത്തോടെ ജീവിതം തകർന്ന ബീന കുമ്പളങ്ങിയുടെ ജീവിത കഥ ഇങ്ങനെ

വ്യത്യസ്തമായ വേഷങ്ങൾ അവതരിപ്പിച്ചുകൊണ്ട് ഒരുകാലത്ത് മലയാള സിനിമയിൽ നിറഞ്ഞ നിന്ന താരങ്ങളിൽ ഒരാളായിരുന്നു ബീന കുമ്പളങ്ങി. താരം സിനിമയിൽ തിളങ്ങി നിന്നത് 1980കളിലും 90 കളിലും ആയിരുന്നു. പഠിക്കുന്ന കാലഘട്ടം മുതൽ തന്നെ ബീന കലാരംഗത്ത് സജീവമായിരുന്നു. സ്കൂളിലും പള്ളിയിലും ഒക്കെ ഉള്ള നൃത്ത പരിപാടികളിൽ ഒക്കെ താരം ആ സമയത്ത് പങ്കെടുക്കാറുമുണ്ട്. ബീന ഒരു വർഷത്തോളം കലാഭവനിൽ നിന്നും നൃത്തവും പഠിച്ചിട്ടുണ്ട്.  

ബീനയുടെ അമ്മാവൻ്റെ ഒരു പരിചയക്കാരനായിരുന്നു എം ഗോവിന്ദൻകുട്ടി എന്ന പഴയകാല നടൻ. അയാളിലൂടെ ആയിരുന്നു താരം 80 കളിൽ സിനിമയിലെത്തിയത്. താരം ആദ്യമായി അഭിനയിച്ചത് രണ്ടു മുഖം എന്ന ചിത്രത്തിലാണ്. പിന്നീട് കള്ളൻ പവിത്രൻ, ചാപ്പ തുടങ്ങിയ സിനിമകളിൽ അഭിനയിച്ചു. ബീന ഈയിടെ വിവാഹത്തെക്കുറിച്ചും പ്രണയത്തെക്കുറിച്ചുമൊക്കെ പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിലൂടെ വൈറലായി കൊണ്ടിരിക്കുന്നത്.

താരത്തിൻ്റെ 36ആം വയസ്സിലായിരുന്നു സാബുവും ഒത്ത് വിവാഹം കഴിഞ്ഞത്. പ്രണയ വിവാഹമായിരുന്നു ഇവരുടേത്. കോഴിക്കോട് വച്ചായിരുന്നു ഇവർ തമ്മിൽ പരിചയപ്പെട്ടത്. അവിടെ വെച്ച് സൗഹൃദത്തിൽ ആയ ഇവർ പിന്നീട് പ്രണയിക്കുകയായിരുന്നു. ഒരു കൂട്ടു വേണമെന്ന് തോന്നിയപ്പോൾ ആയിരുന്നു ഇവർ വിവാഹം ചെയ്തത്. ഭർത്താവായ സാബുവായിരുന്നു തന്നെ വീണ്ടും സിനിമയിലേക്ക് വരാൻ പ്രോത്സാഹിപ്പിച്ചത് എന്നും പറഞ്ഞു.

എന്നാൽ ഭർത്താവായ സാബുവിൻ്റെ വിയോഗം നടിയെ ആകെ വിഷമത്തിലാഴ്ത്തി. വരുമാനം ഒന്നും തന്നെ ഇല്ലാതായി വാടക കൊടുത്ത് താമസിക്കുവാനും വഴിയില്ലാതായി. എന്ത് ചെയ്യണം എങ്ങോട്ട് പോകണം എന്ന് അറിയാത്ത അവസ്ഥയിലായിരുന്നെന്നും ബീന പറഞ്ഞു. നടിയുടെ ഈ വിഷമാവസ്ഥ ഇടവേള ബാബു അറിയുകയായിരുന്നു. ബീന അത്രയും വിഷമഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത് എന്ന് അവരൊന്നും ആദ്യം അറിഞ്ഞില്ലായിരുന്നു. തൻ്റെ വിഷമങ്ങൾ ഒന്നും ആരോടും പറഞ്ഞിരുന്നുമില്ല.

ബീനയുടെ വിഷമം മനസ്സിലായ ഇടവേള ബാബു ബീനയോട് വീടുവയ്ക്കാനുള്ള സ്ഥലം കണ്ടു വെച്ചോളൂ എന്നും അതിനുള്ള ഏർപ്പാടുകളൊക്കെ ചെയ്യാമെന്നും പറഞ്ഞു. അങ്ങനെയാണ് ബീന കുമ്പളങ്ങിയിലേക്ക് എത്തിയത്. ബീന പറയുന്നത് അമ്മ സംഘടന നൽകുന്ന കൈനീട്ടം കൊണ്ടാണ് ഇപ്പോൾ പട്ടിണിയില്ലാതെ ജീവിതം മുന്നോട്ടു പോകുന്നതെന്ന്. മരുന്നിനും മറ്റും പലപ്പോഴും പണം മതിയാകാറില്ലെന്നും സിനിമയിൽ അവസരം ലഭിക്കുകയാണെങ്കിൽ ഇതൊക്കെ മാറി മറ്റുള്ളവരെ ആശ്രയിക്കാതെ സ്വന്തം കാലിൽ ജീവിക്കാം എന്നും. അതിനുവേണ്ടിയാണ് ഇപ്പോൾ പ്രാർത്ഥിക്കുന്നതെന്നും ബീന പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *