January 14, 2025

ശരത്തേട്ടന്റെയും എന്റെയും തമാശ തമ്മിൽ വ്യത്യാസമുണ്ട്. ഞാൻ അത്രയും ക്രൂരമായി തമാശ പറയുമോ എന്ന് എനിക്ക് സംശയമുണ്ട്

ഗായിക അവതാരിക എന്നീ നിലകളിലെല്ലാം തന്റേതായ കഴിവ് തെളിയിച്ചിട്ടുള്ള താരമാണ് റിമി ടോമി. റിമി ടോമിയെത്തുന്ന സദസ്സ് ഒരു പ്രത്യേക സന്തോഷത്തിലും സൗന്ദര്യത്തിലും നിലനിൽക്കുന്നത് നമുക്ക് കാണാൻ സാധിക്കും. സോഷ്യൽ മീഡിയയിലും സജീവസാന്നിധ്യമാണ് താരം. സ്വന്തമായി ഒരു യൂട്യൂബ് ചാനൽ താരത്തിനുണ്ട്. ചില ഗാനങ്ങളൊക്കെ ട്യൂൺ ചെയ്ത് താരം യൂട്യൂബിലൂടെ ആരാധകർക്ക് മുൻപിലേക്ക് എത്തിക്കാറുണ്ട്. പാചക പരീക്ഷണങ്ങളും ഇടയ്ക്കിടെ യൂട്യൂബ് വീഡിയോകളിലൂടെ പങ്കുവയ്ക്കാറുണ്ട്. ഒരുപാട് വിവാദങ്ങൾ കരിയറിൽ നേരിട്ടിട്ടുണ്ട് റിമി. അതിൽ പ്രധാനപ്പെട്ട ഒന്നായിരുന്നു ഒരു സംഗീത റിയാലിറ്റി ഷോയിൽ റിമി ജഡ്ജായി എത്തുകയും സംഗീത സംവിധായകനായ ശരത്തിന്റെ അതൃപ്തി കാരണം റിയാലിറ്റി ഷോയിൽ നിന്നും തിരിച്ചു പോവുകയും ചെയ്ത സാഹചര്യം. 

 ഇതിനെക്കുറിച്ച് ഒരിക്കൽ റിമി തുറന്നു പറഞ്ഞിരുന്നു പി ജയചന്ദ്രൻ സാറും ശരത് സാറും ഒക്കെ ഉണ്ടായിരുന്ന പരിപാടിയാണ്. ചാനലിൽ നിന്ന് വിളിച്ചപ്പോൾ ഞാനും ജഡ്ജ് ആയിരുന്നു എന്നാണ്. എനിക്ക് പുള്ളിയുടെ അടുത്ത് നിന്ന് ഒരു ബുദ്ധിമുട്ട് തോന്നിയത് കൊണ്ടാണ് നാല് ദിവസത്തെ ഷൂട്ടിന് പോയിട്ട് രണ്ടുദിവസം കഴിഞ്ഞ് അവിടെ നിന്നും ഞാൻ ഇറങ്ങിപ്പോന്നത്. ശരത്തേട്ടന്റെയും എന്റെയും തമാശ തമ്മിൽ വ്യത്യാസമുണ്ട്. ഞാൻ അത്രയും ക്രൂരമായി തമാശ പറയുമോ എന്ന് എനിക്ക് സംശയമുണ്ട്.

എന്റെ അടുത്താണെങ്കിലും പിള്ളേരുടെ അടുത്ത് ആണെങ്കിലും. ഒരു പക്ഷേ അവരുടെ സമപ്രായക്കാർ ഇരിക്കാത്തതിനാലോ അവരെക്കാൾ വിവരം കുറഞ്ഞ ഒരാൾ ഇരുന്നതിന്റെ ബുദ്ധിമുട്ടായിരിക്കും. സംഗീതത്തെക്കുറിച്ച് അവരുടെ അത്രയും തനിക്ക് അറിവില്ല അത്രയും ബഹുമാനിക്കുന്നവരാണ് പക്ഷേ എത്ര ഇഷ്ടപ്പെടുന്നവരാണെങ്കിലും ഒത്തിരി നമ്മളെ താഴ്ത്തി കെട്ടിയാൽ ഇഷ്ടം കുറയും.

പക്ഷേ അവരുടെ പാട്ടിനെ നമ്മൾ സ്നേഹിക്കും. മോശമായി പറഞ്ഞതല്ല അദ്ദേഹത്തിന് ഒരു രീതിയുണ്ട്. അദ്ദേഹം അദ്ദേഹത്തിന്റെതായ രീതിയിൽ പറഞ്ഞു എന്നേയുള്ളൂ. റിമി പറഞ്ഞിരുന്ന വാക്കുകൾ വളരെ വേഗം തന്നെ ശ്രദ്ധ നേടുകയായിരുന്നു ചെയ്തത്. നിരവധി ആളുകളാണ് റിമി ടോമിയെ പിന്തുണച്ചുകൊണ്ട് രംഗത്തെത്തുന്നത്. അതിൽ കടക്കുന്ന രീതിയിൽ തമാശ പറയുന്നത് ശരത്തിന്റെ സ്ഥിരം പരിപാടിയാണ് എന്നും ആദ്യകാലത്തെ ഐഡിയ സ്റ്റാസ്റ്റിംഗ് മുതൽ തന്നെ അത് മനസ്സിലാക്കാൻ സാധിക്കും എന്നുമാണ് ചിലർ പറയുന്നത്

Leave a Reply

Your email address will not be published. Required fields are marked *