December 25, 2024

തന്റെ ജന്മലക്ഷ്യം ഇതായിരുന്നു ഇനി മുതൽ 11 ദിവസത്തേക്ക് വ്രതം. ഇന്ത്യയിലെ ജനങ്ങളെ പ്രതിനിധീകരിക്കാൻ ദൈവം സൃഷ്ടിച്ചത് എന്നെ വികാരാധീനനായി പ്രധാനമന്ത്രി

നമ്മുടെ രാജ്യം എങ്ങും ഇപ്പോൾ സംസാരിക്കുന്നത് രാമക്ഷേത്രത്തെ കുറിച്ചാണ് രാമക്ഷേത്രത്തിന്റെ ഉദ്ഘാടനം വലിയ രീതിയിൽ തന്നെ ശ്രദ്ധ നേടുകയും ചെയ്യുന്നുണ്ട് ജനുവരി 22നാണ് അയോധ്യയിൽ രാമക്ഷേത്രം ഉദ്ഘാടനം നടക്കുന്നത് രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങനായുള്ള പ്രധാനമന്ത്രിയുടെ ശബ്ദ സന്ദേശമാണ് പുറത്തു വരുന്നത്

ഇന്നുമുതൽ 11 ദിവസത്തേക്ക് താൻ വ്രതം അനുഷ്ഠിക്കും എന്നാണ് പ്രധാനമന്ത്രിയായ നരേന്ദ്രമോദി പറയുന്നത് എല്ലാവരും ജനുവരി 22 ആയി കാത്തിരിക്കുന്നു രാജ്യത്തെ ജനങ്ങൾ തനിക്ക് ആശിർവാദം നൽകണമെന്ന് കൂടി അദ്ദേഹം പറയുന്നുണ്ട് ചരിത്രപരവും മംഗളകരവുമായ ഈ അവസരത്തിന് സാക്ഷിയാകാൻ കഴിഞ്ഞത് ഭാഗ്യം ആണ് എന്നുകൂടി പ്രധാനമന്ത്രി വ്യക്തമാക്കുന്നുണ്ട്

ഇനി 11 ദിവസങ്ങൾ മാത്രമാണ് രാമക്ഷേത്ര പ്രതിഷ്ഠയ്ക്ക് ഉള്ളത് പ്രതിഷ്ഠാവേലയിൽ ഇന്ത്യയിലെ ജനങ്ങളെ പ്രതിനിധീകരിക്കാനാണ് ദൈവം എന്നെ സൃഷ്ടിച്ചത് ഇത് മനസ്സിൽ വച്ചുകൊണ്ട് ഞാൻ ഇന്നുമുതൽ 11 ദിവസത്തെ പ്രത്യേക ചടങ്ങ് ആരംഭിക്കുന്നു ഞാൻ വളരെ വികാരം ആണ് എന്റെ ജീവിതത്തിൽ ആദ്യമായിട്ടാണ് ഞാൻ ഇത്തരം വികാരങ്ങൾ അനുഭവിക്കുന്നത് തന്റെ ജന്മലക്ഷ്യമായിരുന്നു ഇത് എന്നുകൂടി അദ്ദേഹം വ്യക്തമാക്കുന്നു

Leave a Reply

Your email address will not be published. Required fields are marked *