ഗതാഗത വകുപ്പ് മന്ത്രിയായി ഗണേഷ് കുമാർ അധികാരമേറ്റസമയം മുതൽ തന്നെ വലിയ സ്വീകാര്യതയാണ് ആളുകളിൽ നിന്നും ലഭിക്കുന്നത് വലിയ പ്രതീക്ഷയോടെ തന്നെയാണ് ഗണേഷ് കുമാറിന്റെ ഭരണത്തെ എല്ലാവരും നോക്കി കാണുന്നത്. ഗതാഗത വകുപ്പിൽ അടിമുടി മാറ്റങ്ങൾ വരുത്താൻ തീരുമാനിച്ചിരിക്കുകയാണ് ഇപ്പോൾ ഗണേഷ് കുമാർ
വലിച്ചുവാരി എല്ലാവർക്കും ലൈസൻസ് നൽകുന്ന രീതി ഇനി മുതൽ ഇല്ല എന്നാണ് അദ്ദേഹം പറയുന്നത്. ഒരു ദിവസം 20 ലൈസൻസുകൾ മാത്രമായിരിക്കും നൽകുന്നത് എന്നും ലേണേഴ്സ് ടെസ്റ്റിൽ തന്നെ വലിയ രീതിയിൽ മാറ്റം ഉണ്ടാകും എന്നുമാണ് ഗണേഷ് കുമാർ പറയുന്നത് ഇപ്പോൾ 20 ചോദ്യങ്ങളാണ് ഉള്ളത് ഇനി അത് 30 ആക്കി ഉയർത്തും
ഇതിൽ തന്നെ 25 എണ്ണത്തിന് ശരിയുത്തരം എഴുതിയാൽ മാത്രമാണ് പരീക്ഷ പാസാകുന്നത് ഇതോടൊപ്പം ഒരു ദിവസം 20 കൂടുതൽ ലൈസൻസ് ഓഫീസിൽ നിന്നും അനുവദിക്കരുത് എന്ന് കൂടി അറിയിച്ചിട്ടുണ്ട് വാഹനം എങ്ങനെ ഓടിക്കുന്നു എന്നതല്ല വാഹനം എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതാണ് പ്രധാനം. നിരവധി ആളുകളാണ് ലൈസൻസ് ഉണ്ടായിട്ടും നല്ല രീതിയിൽ വാഹനം ഓടിക്കാൻ അറിയാത്തത് എന്നും പറയുന്നുണ്ട് ഗണേഷ് കുമാർ