ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകർക്കിടയിൽ സുപരിചിതനായി മാറിയ വ്യക്തിയാണ് റോബിൻ രാധാകൃഷ്ണൻ വലിയ സ്വീകാര്യതയായിരുന്നു ഒരു സമയത്ത് റോബിൻ സ്വന്തമാക്കിയത് എന്നാൽ ഉദ്ഘാടന വേദികളിൽ ഒക്കെ ചെയ്യുന്നതിനു ശേഷം അലറി വിളിക്കുന്ന റോബിൻ വലിയ അസഹിഷ്ണുതയാണ് ഉണ്ടാക്കുന്നത് എന്ന് പലരും പറയുകയും ചെയ്തിരുന്നു

റോബിന്റെ ഭാവി വധുവായ ആരതിയെയും പ്രേക്ഷകർക്ക് വലിയ ഇഷ്ടമാണ് ഇപ്പോഴിതാ ഒരുപാട് കാലങ്ങൾക്ക് ശേഷം റോബിൻ ഒരു അഭിമുഖത്തിൽ പറയുന്ന ചില കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത് ഇപ്പോൾ സന്തോഷമായി ഇരിക്കുന്നതിന്റെ കാരണം തന്റെ ഭാവി വധുവായ ആരതിയാണ് എന്നും കഴിഞ്ഞ വർഷം തന്നെ ജീവിതത്തിൽ ഒരുപാട് ഉയർച്ച താഴ്ചകൾ ഉണ്ടായിട്ടുണ്ട് എന്നും അതിനൊക്കെ കൂട്ടുനിന്നത് ആരതിയാണ് എന്നും ആണ് റോബിൻ പറയുന്നത്

കഴിഞ്ഞ മൂന്നുമാസമായി തന്റെ പേരിൽ വിവാദങ്ങൾ ഒന്നുമില്ല അതിനെ കാരണം ആരതിയാണ് എവിടെപ്പോയാലും അലറി വിളിക്കില്ല ഇന്ന് താൻ നല്ല രീതിയിൽ മാറിയിട്ടുണ്ടെങ്കിൽ അതിന്റെ കാരണവും ആരതിയാണ് തനിക്ക് തിരിച്ചറിവ് നൽകുകയായിരുന്നു ആരതി ചെയ്തത്