January 22, 2025

എത്ര വലിയ മെഗാസ്റ്റാർ ആണെങ്കിലും കുട്ടികളോട് സംസാരിക്കുമ്പോൾ ഇങ്ങനെ പറയാൻ പാടില്ല. കലോത്സവ വേദിയിലെ മമ്മൂട്ടിയുടെ പ്രസംഗത്തിനെതിരെ സോഷ്യൽ മീഡിയ

കലോത്സവത്തിന്റെ തിരക്കിലാണ് എല്ലാവരും കൊല്ലം ജില്ല ഇപ്പോൾ ആഘോഷ തിമിർപ്പിലാണ് എന്ന് പറയുന്നതാണ് സത്യം. സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ സമാപന ദിനത്തിൽ കണ്ണൂരിനെ കിരീടം ലഭിക്കുകയാണ് ചെയ്തത് ഈ ചടങ്ങിൽ മുഖ്യാതിഥിയായി എത്തിയത് മലയാള സിനിമയുടെ പ്രിയപ്പെട്ട താരമായ മമ്മൂട്ടിയായിരുന്നു

കലോത്സവ വേദിയിൽ ഒരു കിടിലൻ പ്രസംഗവും മമ്മൂട്ടി നടത്തി ഈ പ്രസംഗത്തിനെതിരെയാണ് ഇപ്പോൾ വിമർശനം ഉയരുന്നത് വിദ്യാർഥികൾക്കിടയിൽ ജാതി മതവേജനങ്ങളിൽ ഇല്ല എന്ന് മമ്മൂട്ടി പറയുകയാണ് ചെയ്തത് അതിനൊരുദാഹരണം കൂടി അദ്ദേഹം പറഞ്ഞു കോളേജിൽ പഠിച്ചിരുന്ന കാലത്ത് ഒരു സിഗരറ്റ് വലിക്കുന്നത് എല്ലാ സുഹൃത്തുക്കളും ഒരുമിച്ച് ചേർന്നാണ് വിദ്യാർഥികൾ ആയിരുന്ന ഞങ്ങൾക്കന്ന് വിവേചനങ്ങൾ ഉണ്ടായിരുന്നില്ല

എന്നാൽ മമ്മൂട്ടിയുടെ ഉദാഹരണം ചിലർക്കെങ്കിലും ദഹിച്ചിട്ടില്ല ഒരുപറ്റം ആളുകൾ ചോദിക്കുന്നത് സ്കൂൾ കുട്ടികളോട് ഇത്തരമൊരു കാര്യമാണോ പറയേണ്ടത് എന്നും പ്രസംഗത്തിൽ നല്ല ഉദ്ദേശത്തോടെയാണ് മമ്മൂട്ടി സംസാരിച്ചത് എങ്കിൽ പോലും കുട്ടികളോട് പറയേണ്ട രീതിയല്ല ഇത് എന്നുമാണ് എത്ര മെഗാസ്റ്റാർ ആണെങ്കിലും കുട്ടികളോടൊക്കെ ഒന്ന് സംസാരിക്കുമ്പോൾ ആലോചിക്കേണ്ടത് അത്യാവശ്യമാണ് എന്നും ചിലർ കമന്റുകളിലൂടെ പറയുന്നു

Leave a Reply

Your email address will not be published. Required fields are marked *