തിരക്കഥ സിനിമ കണ്ടപ്പോൾ എന്നോട് കമലഹാസൻ പറഞ്ഞത് ഇങ്ങനെയാണ്. തുറന്നുപറഞ്ഞ് അനൂപ് മേനോൻ

മലയാളികൾക്ക് എക്കാലത്ത് പ്രിയപ്പെട്ട ഒരു പ്രണയകഥയായിരുന്നു കമലഹാസന്റെയും ശ്രീവിദ്യയുടെയും ഇരുവരും തമ്മിലുള്ള പ്രണയം സിനിമാക്കാർക്ക് ഒക്കെ അറിയാവുന്ന പരസ്യമായ ഒരു രഹസ്യമായിരുന്നു എന്നതാണ് സത്യം.. കമലഹാസന്റെയും ശ്രീവിദ്യയുടെയും പ്രണയത്തെ കുറിച്ചുള്ള ഇൻസ്പിരേഷനിലാണ് തിരക്കഥ എന്ന സിനിമ ജനിച്ചത് എന്ന അനൂപ് മേനോൻ പറയുകയും ചെയ്തിരുന്നു. ഇപ്പോൾ ഇതാ ആ സിനിമയെ കുറിച്ച് കമലഹാസൻ തന്നോട് പറഞ്ഞ കാര്യങ്ങളാണ് അനൂപ് മേനോൻ പറയുന്നത് താൻ ഒരു എയർപോർട്ടിൽ വച്ച് കമലഹാസനെ കണ്ടിരുന്നു

അന്ന് അദ്ദേഹം തന്നോട് പറഞ്ഞത് ഇങ്ങനെയാണ് നിങ്ങൾ വിചാരിക്കുന്നത് പോലെ ഉള്ള ഒരു കാര്യത്തിനല്ല ഞാൻ അവസാനമായി അന്ന് ആശുപത്രിയിൽ വിദ്യയെ കാണാൻ വേണ്ടി ചെന്നത്. അത് രഞ്ജിത്ത് തെറ്റിദ്ധരിച്ചതാണ് എന്നായിരുന്നു അന്ന് പറഞ്ഞത്. ഞാനപ്പോൾ അദ്ദേഹത്തോട് ചോദിച്ചു എന്തിനായിരുന്നു സാർ എന്ന വിദ്യാമയെ കാണാൻ വന്നത് എന്ന് അപ്പോൾ ഒരു ടിപ്പിക്കൽ കമൽഹാസൻ ചിരി ചിരിച്ചതിനുശേഷം അദ്ദേഹം എന്നോട് പറഞ്ഞു ഞാൻ അത് പറയണമെങ്കിൽ ഞാൻ കമലഹാസൻ അല്ലാതിരിക്കണം എന്ന്