ജമുനാപ്യാരി എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നുവന്ന നായികയാണ് ഗായത്രി സുരേഷ് പിന്നീട് നിരവധി ചിത്രങ്ങളുടെ ഭാഗമായി മാറാൻ സാധിച്ചു എങ്കിലും മലയാള സിനിമയിൽ ഒരുപാട് കാലം നിലനിൽക്കാൻ താരത്തിന് സാധിച്ചിരുന്നില്ല ഒരു അഭിമുഖത്തിൽ താരം പറഞ്ഞിരുന്ന ഒരു വാക്ക് വലിയതോതിൽ തന്നെ ട്രോളുകൾക്ക് കാരണമായി മാറുകയായിരുന്നു ചെയ്തത്

പ്രണവ് മോഹൻലാലിനെ തനിക്ക് ഇഷ്ടമാണെന്നും വിവാഹം കഴിക്കാൻ താല്പര്യം ഉണ്ട് എന്നുമായിരുന്നു താരം തുറന്നു പറഞ്ഞത് ഇതാണ് വൈറലായി മാറിയത് ഇതിനെ തുടർന്ന് വലിയ പ്രശ്നങ്ങൾ തന്നെ താരത്തിന് നേരിടേണ്ടതായി വരികയും ചെയ്തിരുന്നു. ഇപ്പോൾ പ്രണവിനെ കുറിച്ച് വീണ്ടും ഗായത്രി പറയുന്ന ചില പരാമർശങ്ങളാണ് ശ്രദ്ധ നേടുന്നത്

ഒരു എലിജിബിൾ ബാച്ചിലർ എന്ന നിലയിൽ തനിക്ക് ഇപ്പോഴും പ്രണവിനോട് ഇഷ്ടം ഉണ്ടെന്നും താൻ അദ്ദേഹത്തിന്റെ വലിയൊരു ആരാധകയാണെന്നും ആണ് ഗായത്രി തുറന്നു പറയുന്നത് ഞാൻ ഒരു പക്ഷേ എനിക്ക് ക്രഷ് തോന്നിയ വ്യക്തി പ്രണവ് മോഹൻലാലാണ് എന്ന് പറഞ്ഞിരുന്നുവെങ്കിൽ ഇത്രയും പ്രശ്നങ്ങൾ ഉണ്ടാകില്ലായിരുന്നു എന്നും അതിന് പകരം എന്റെ മനസ്സിൽ ഒരു ഒറ്റ ആളെ ഉള്ളൂ അത് പ്രണവ് മോഹൻലാലാണ് എന്ന് പറഞ്ഞതാണ് പ്രശ്നമായത് എന്നും ഗായത്രി പറയുന്നു.