December 19, 2024

അന്ന് സിനിമയിൽ ഉണ്ടായിരുന്ന ആ രംഗത്തിനെതിരെ എന്റെ അച്ഛൻ പ്രശ്നമുണ്ടാക്കി

അന്ന് സിനിമയിൽ ഉണ്ടായിരുന്ന ആ രംഗത്തിനെതിരെ എന്റെ അച്ഛൻ പ്രശ്നമുണ്ടാക്കി

കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത് നടി ശോഭനയാണ് അടുത്ത സമയത്ത് നരേന്ദ്രമോദി പങ്കെടുത്ത ഒരു പരിപാടിയിൽ ശോഭന പങ്കെടുത്തതോടെയാണ് ശോഭനയുടെ രാഷ്ട്രീയത്തെ കുറിച്ച് പറഞ്ഞുകൊണ്ടുള്ള ചില അഭിപ്രായപ്രകടനങ്ങൾ സോഷ്യൽ മീഡിയയിൽ ഉയർന്നു വരുന്നത്.. എന്നാൽ ഇതൊന്നും ശോഭനേ ബാധിക്കില്ല എന്ന് പറയുന്നതാണ് സത്യം. തന്റെ അഭിപ്രായങ്ങൾ ഒരുകാലത്തും തുറന്നു പറയാൻ മടിക്കാത്ത വ്യക്തിയാണ് ശോഭന

പണ്ടൊരു അഭിമുഖത്തിൽ ശോഭന പറഞ്ഞിരുന്ന ചില കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്. സ്വന്തം അഭിപ്രായം പറയുന്നതിന് നമ്മൾ ഭയക്കുന്നത് എന്തിനാണെന്നാണ് ശോഭന ചോദിച്ചത് ഞാൻ ധരിക്കേണ്ട പാവാടയുടെ ഇറക്കം തീരുമാനിക്കുന്നത് ഞാൻ തന്നെയാണ്. അങ്ങനെ സംസാരിക്കുന്നതിന് എതിർക്കുന്നവർ ഇൻഡസ്ട്രിയിൽ ഉണ്ടായിരിക്കുക പതിവാണ് പക്ഷേ എന്റെ മാതാപിതാക്കൾ എന്റെ അഭിപ്രായത്തെയാണ് അനുകൂലിക്കുന്നത്

എന്റെ ഒരു സിനിമയിൽ ഒരു റേപ്പ് സീൻ ഉണ്ടായിരുന്നു കഥ പറഞ്ഞ സമയത്ത് തന്നെ ഞാൻ അതിന് പറ്റില്ല എന്ന് പറഞ്ഞതാണ് എന്നാൽ അത് ഒരു ഡ്യൂപ്പിനെ വച്ച് ചെയ്ത് സിനിമയിൽ ആഡ് ചെയ്തു പിന്നീട് എന്റെ അച്ഛൻ അതിന് പ്രശ്നമുണ്ടാക്കി

Leave a Reply

Your email address will not be published. Required fields are marked *