December 19, 2024

അരവണ അയ്യപ്പന്റെ നിവേദ്യം ആണെന്ന് വിശ്വസിക്കുന്നില്ല മൂന്നുമാസങ്ങൾക്കു മുൻപ് ഉണ്ടാക്കി വയ്ക്കുന്നതാണ് ഗണേഷ് കുമാർ.

അടുത്ത സമയത്ത് വളരെയധികം ശ്രദ്ധ നേടിയ ഒരു വ്യക്തിയാണ് ഗണേഷ് കുമാർ അടുത്ത സമയത്താണ് ഗണേഷ് മന്ത്രിയായി എത്തിയത്. അതോടെ ഒരുപാട് മാറ്റങ്ങൾ ഗതാഗത വകുപ്പിൽ ഉണ്ടാകും എന്ന് തന്നെയാണ് എല്ലാവരും വിശ്വസിക്കുന്നത് പോലെ ഒരുപാട് മാറ്റങ്ങൾ ഗതാഗത വകുപ്പിൽ കൊണ്ടുവരുവാനും ഗണേശന് സാധിച്ചു ശബരിമലയെ കുറിച്ച് ഗണേഷ് പറയുന്ന ഒരു വാക്കാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് ശബരിമലയിലെ അരവണയും അപ്പവും പമ്പയിൽ വിതരണം ചെയ്യണം എന്നാണ് ഗണേഷ് പറയുന്നത് അതിന്റെ കാരണം അദ്ദേഹം പറയുന്നുണ്ട്

സന്നിധാനത്തെ ഇത് വിതരണം ചെയ്യുമ്പോൾ അത്രയും കൂടി ആൾത്തിരക്ക് കൂടുകയാണ് ചെയ്യുന്നത്. ഇത് മൂന്നുമാസത്തിനു മുൻപേ ഉണ്ടാക്കിവയ്ക്കുന്നതാണ് അതുകൊണ്ടുതന്നെ ഇത് അയ്യപ്പന് നേധിക്കുന്ന നിവേദ്യമാണ് എന്ന് ഞാൻ വിശ്വസിക്കുന്നില്ല. അയ്യപ്പന്റെ സന്നിധിയിൽ വച്ച് അയ്യപ്പന് നേദിക്കുന്നതാണ് നിവേദ്യം. അതുകൊണ്ടുതന്നെ ഇത് പമ്പയിൽ വിതരണം ചെയ്യുകയാണെങ്കിൽ ശബരിമലയിലെ ആൾ തിരക്ക് ഒരുപാട് കുറയും എന്നാണ് ഗണേശന്റെ അഭിപ്രായം ഇത് തുറന്നു പറയുന്നതാണ് എന്നും മന്ത്രിസഭയിൽ വരെ പറഞ്ഞതാണ് എന്നും അദ്ദേഹം പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *