January 22, 2025

ശബരിമലയിൽ പോലും സർക്കാരിന്റെ കഴിവുകേട് വ്യക്തമായി കാണാൻ സാധിക്കും സർക്കാരിനെ വിമർശിച്ച് പ്രധാനമന്ത്രി

ശബരിമലയിൽ പോലും സർക്കാരിന്റെ കഴിവുകേട് വ്യക്തമായി കാണാൻ സാധിക്കും സർക്കാരിനെ വിമർശിച്ച് പ്രധാനമന്ത്രി

കഴിഞ്ഞദിവസം പ്രധാനമന്ത്രി തൃശ്ശൂരിൽ എത്തിയിരുന്നു വലിയ ജനപ്രളയം തന്നെയായിരുന്നു പ്രധാനമന്ത്രിയെ കാണാൻ വേണ്ടി തൃശ്ശൂരിലേക്ക് എത്തിയത്. തൃശ്ശൂരിലെത്തിയ പ്രധാനമന്ത്രി ചില കാര്യങ്ങളെക്കുറിച്ച് സംസാരിച്ചിരുന്നു അതിൽ പ്രധാനമായി പറഞ്ഞത് സംസ്ഥാനത്തെ പിടിച്ചുലച്ച സ്വർണക്കടത്ത് കേസിനെ കുറിച്ചാണ് അത് നടന്നത് ഏത് ഓഫീസ് കേന്ദ്രീകരിച്ച ആണെന്ന് എല്ലാവർക്കും അറിയാം എന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞത്

സർക്കാരിനും മോദി വിരോധമാണ് എന്ന് തുറന്നു പറയുക തന്നെ ചെയ്തിരുന്നു പ്രധാനമന്ത്രി യുഡിഎഫും എൽഡിഎഫും കേരള ഭരിക്കുന്നുണ്ട് എങ്കിലും അവർ വഞ്ചനയുടെ നാടകമാണ് കളിച്ചുകൊണ്ടിരിക്കുന്നത് എന്നായിരുന്നു പ്രധാനമന്ത്രി തുറന്നു പറയുന്നത് ശബരിമലയിൽ പോലും സർക്കാരിന്റെ കഴിവുകേട് വ്യക്തമാണ് എന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി

കേന്ദ്രസർക്കാർ നൽകുന്ന പണത്തിന്റെ കണക്ക് പോലും ചോദിക്കാൻ പാടില്ല എന്ന രീതിയിലാണ് ഇവിടുത്തെ നയം എന്നും പറയുന്നുണ്ട്. നടി ശോഭന അടക്കം നിരവധി ആളുകൾ ആയിരുന്നു ഈ പരിപാടിയിൽ പങ്കെടുത്തത് സ്ത്രീകൾക്ക് വേണ്ടി പ്രധാനമന്ത്രി നടത്തിയ ഒരു പരിപാടിയായിരുന്നു ഇത്. തന്നെ അനുഗ്രഹിക്കാൻ ഇത്രയും സ്ത്രീകൾ ഇവിടെ വന്നത് വലിയ സന്തോഷം ഉണ്ടാക്കി എന്നാണ് മോദി പറഞ്ഞത്

Leave a Reply

Your email address will not be published. Required fields are marked *