കഴിഞ്ഞദിവസം തൃശ്ശൂരിൽ പ്രധാനമന്ത്രി നരേന്ദ്രമോദി എത്തിയത് വലിയ വാർത്തയായി മാറിയിരുന്നു നിരവധി സ്ത്രീകൾ ആയിരുന്നു അദ്ദേഹത്തെ കാണുവാൻ വേണ്ടി അവിടെ തടിച്ചു കൂടിയത്. ഇതിൽ ഏറ്റവും കൂടുതൽ ശ്രദ്ധ നേടിയത് നടിയായ ശോഭന ആയിരുന്നു. മലയാളികളുടെ അഭിമാനമായ ശോഭന തുടക്കം മുതൽ തന്നെ വേദിയുടെ ഭാഗമായിരുന്നു
സ്ത്രീശക്തി സംഗമം എന്ന പരിപാടിയുടെ ഭാഗമായിയായിരുന്നു നരേന്ദ്രമോദി കേരളത്തിൽ എത്തിയത് ഈ പരിപാടിയിൽ ശോഭന പറഞ്ഞിരുന്ന കാര്യങ്ങളാണ് ശ്രദ്ധ നേടിയിരുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന ഒരു ബിജെപി പരിപാടിയിൽ ഇത്രത്തോളം സ്ത്രീകളെ ആദ്യമായാണ് തൻ ജീവിതത്തിൽ കാണുന്നത് എല്ലാ മേഖലകളിലും ഇന്നും സ്ത്രീകളുടെ പങ്കാളിത്തം കുറവാണ്
അതിന് മാറ്റം വരുത്തുവാൻ വനിത സംവരണ ബില്ലിന് കഴിയും എന്ന് പ്രതീക്ഷിക്കുന്നുണ്ട് സ്ത്രീകൾ കൂടുതൽ ഉയരങ്ങൾ കീഴടക്കണം ഒരു ശകുന്തള ദേവിയും ഒരു കൽപ്പന ചൗളയും ഒരു കിരൺ ബേബിയും മാത്രമാണ് നമുക്കുള്ളത് അതിന് മാറ്റം ഉണ്ടാവണം. സ്ത്രീകളെ ദേവതമാരായ ആരാധിക്കുന്നവരാണ് നമ്മൾ എന്നാൽ അവരെ പലയിടത്തും അടിച്ചമർത്തുന്നത് കാണാം. എല്ലാത്തിനും വലിയ മാറ്റം കൊണ്ടുവരാൻ വനിതാ സംവരണ ബില്ലിന് കഴിയും എന്നാണ് പ്രതീക്ഷ.