ജീവിതത്തിൽ കുറച്ച് സ്ട്രിക്റ്റായി നിൽക്കുക തന്നെ വേണം. വെറുതെ പഴങ്കഞ്ഞി ആയി നിൽക്കുകയാണെങ്കിൽ നമ്മുടെ തലയിൽ കയറി എല്ലാവരും ഡാൻസ് ചെയ്തിട്ട് പോകും
മലയാളി പ്രേക്ഷകർക്ക് ഒരിക്കലും മറക്കാൻ സാധിക്കാത്ത ഒരു നടിയാണ് മീരാ ജാസ്മിൻ ശക്തമായ സ്ത്രീകഥാപാത്രങ്ങളിലൂടെ മലയാളികളുടെ ഹൃദയം കീഴടക്കിയ നടി എന്ന് തന്നെ മീരയെ വിളിക്കാം. അല്പം തന്റേടമുള്ള സ്ത്രീകഥാപാത്രങ്ങളെയാണ് മീര അവതരിപ്പിച്ചിട്ടുള്ളത് തന്റെ യഥാർത്ഥ സ്വഭാവത്തിലും അങ്ങനെ തന്നെയാണ് മീര എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട് അടുത്ത സമയത്ത് നൽകിയ ഒരു അഭിമുഖത്തിൽ വീര പറയുന്ന വാക്കുകളാണ് ശ്രദ്ധ നേടുന്നത്
പ്രായം പിന്നിലേക്കാണ് സഞ്ചരിക്കുന്നത് എന്ന് അവതാരിക ചോദിച്ചപ്പോഴാണ് താരം മറുപടി പറഞ്ഞത് ഇതൊക്കെ നമ്മുടെ മനസ്സിന്റെ ഒരു രീതിയാണ് ജീവിതത്തെ ഒരുപാട് സീരിയസായി എടുക്കുന്ന ഒരു മുഖം എനിക്ക് ഒരിക്കൽ ഉണ്ടായിരുന്നു. ഇപ്പോൾ ഞാൻ അങ്ങനെയല്ല ചിന്തിക്കുന്നത് ജീവിതം വളരെ ചെറുതാണ് ഉള്ള കാലത്തോളം സന്തോഷമായിരിക്കാൻ ശ്രദ്ധിക്കുക
വയസ്സായല്ലോ എന്നൊരു ചിന്തയും എനിക്ക് ഉണ്ടാവാറില്ല. നമ്മളെ സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണ് അതിനുവേണ്ടി നമ്മൾ അല്പം ടെററാണ് എന്ന ഒരു സംരക്ഷണ കവചം നമ്മൾ സൃഷ്ടിക്കുക തന്നെ വേണം. ജീവിതത്തിൽ കുറച്ച് സ്ട്രിക്റ്റായി നിൽക്കുക തന്നെ വേണം. വെറുതെ പഴങ്കഞ്ഞി ആയി നിൽക്കുകയാണെങ്കിൽ നമ്മുടെ തലയിൽ കയറി എല്ലാവരും ഡാൻസ് ചെയ്തിട്ട് പോകുമെന്നും മീര പറയുന്നു.