December 20, 2024

ഇവിടെ കാമുകിയെ വാടകയ്ക്ക് എടുക്കാം ! മണിക്കൂറിനു വില എത്ര എന്ന് കേട്ടോ

ഇന്ന് എന്ത് സാധനങ്ങളും വാടകയ്ക്ക് കിട്ടുവാനുള്ള സംവിധാനം നമുക്കുണ്ട്. സ്വർണാഭരണങ്ങൾ പോലും ഇന്ന് വാടകക്കെടുക്കാൻ സാധിക്കും. പല വിവാഹങ്ങൾക്കും ചില സ്വർണക്കടകൾ അത്തരത്തിലുള്ള സംവിധാനം ചെയ്തു കൊടുക്കാറുണ്ട്. വീടും കാറും സ്വർണ്ണവും ഒക്കെ വാടകയ്ക്ക് എടുക്കുന്നതു പോലെ നമുക്ക് പങ്കാളിയെയും വാടകയ്ക്ക് എടുക്കാൻ സാധിക്കുമോ .? അതൊക്കെ നിയമവിരുദ്ധം അല്ലേ എന്നാണ് ചോദിക്കാൻ വരുന്നത് എങ്കിൽ തെറ്റി.

അത്തരത്തിൽ സാധിക്കുമെന്ന് മനസ്സിലാക്കി തരികയാണ് ഇപ്പോൾ ജപ്പാൻ. നിയമപരമായി ജപ്പാനിൽ ഈ ഒരു രീതി പിന്തുടരുകയാണ് ചെയ്യുന്നത്, ഒറ്റപ്പെട്ടുപോയവർക്ക് അവരുടെ ഏകാന്തതയിൽ നിന്നും മോചനം നേടുന്നതിനായി ജപ്പാന്റെ സർക്കാർ തന്നെയാണ് ഇത്തരമൊരു പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുന്നത്. അവരവരുടെ ആവശ്യകതകളെ അടിസ്ഥാനമാക്കി പങ്കാളികളെ വാടകയ്ക്ക് എടുക്കാൻ ഒരു വെബ്സൈറ്റും ജപ്പാനിൽ നിലവിലുണ്ട്.

ഈ വെബ്സൈറ്റ് നടപ്പിലാക്കുന്നതും നിയന്ത്രിക്കുന്നതും സർക്കാരാണ്. രാജ്യത്തെ ഏകാന്തത അനുഭവിക്കുന്നവരുടെ എണ്ണം വർദ്ധിച്ച് വരുന്ന സാഹചര്യത്തിലാണ് ഇങ്ങനെയൊരു പദ്ധതി പുറത്തു വന്നത്. പങ്കാളികളെയും ബന്ധുക്കളെയും ഒക്കെ ഈ വെബ്സൈറ്റിലൂടെ വാടകയ്ക്ക് എടുക്കാൻ സാധിക്കും. ഒരു കാമുകിയെ രണ്ടുമണിക്കൂർ നേരം വാടകയ്ക്ക് എടുക്കുന്നതിന് 3000 രൂപയാണ് ചാർജ്. മണിക്കൂറുകൾ കൂടുന്നതിനനുസരിച്ച് 1200 രൂപ വീതം കൂടും.

വാടക നൽകുന്നതും സമയക്രമീകരണത്തിലും വാടകയ്ക്ക് കിടക്കുന്ന വ്യക്തികളുടെ സുരക്ഷിതത്വവുമായി ബന്ധപ്പെട്ട കർശനമായി നിർദേശങ്ങളും നിയന്ത്രണങ്ങളും ഇതുമായി ബന്ധപ്പെട്ട് നിലവിലുണ്ട്. സമയം കഴിഞ്ഞാൽ വാടകക്കെടുത്ത വ്യക്തിയുമായി ബന്ധം തുടരുവാനും അനുവാദമില്ല. ബന്ധങ്ങളുടെ അഭാവം മൂലം ഒറ്റപ്പെട്ടു പോകുന്നവർക്ക് ഒരു താൽക്കാലിക ആശ്വാസം മാത്രമാണ് ഇതിലൂടെ നൽകുന്നത്. എന്നാൽ ഇത് കൂടുതലായി ഉപയോഗിക്കുകയാണെങ്കിൽ വലിയ പ്രശ്നങ്ങൾക്ക് സാധ്യതയുണ്ട് എന്ന് മനസ്സിലാക്കിയ സർക്കാർ ഇവർ തമ്മിലുള്ള കരാർ അവസാനിക്കുന്നതോടെ എല്ലാ ബന്ധങ്ങളും അവസാനിപ്പിക്കുകയാണ് ചെയ്യുന്നത്.

കരാർ അവസാനിപ്പിച്ച് കഴിഞ്ഞാൽ പിന്നീട് ആ വ്യക്തിയുമായി ബന്ധം തുടരാനുള്ള അനുവാദം ഇവിടെ സർക്കാർ നൽകുന്നില്ല. എത്ര നാളുകളാണോ കരാർ അത്രയും കാല മാത്രമാണ് കരാറുകാരനും വാടകയ്ക്ക് എടുക്കുന്ന ആൾക്കും പരസ്പരം ബന്ധം ഉണ്ടാവാൻ സാധിക്കുകയുള്ളൂ. അതിനുശേഷം ആ ബന്ധം തുടരാനുള്ള അനുമതി ഇവർക്കില്ല അതുകൊണ്ടുതന്നെ ഒരിക്കലും ഇവർ തമ്മിലുള്ള ബന്ധം മോശം അവസ്ഥയിലേക്ക് പോകാറില്ല. നിയമപരമായി ഇത് കുറ്റമല്ലാത്തത് കൊണ്ട് തന്നെ പലരും ഈ ഒരു രീതി പിന്തുടരുകയും ചെയ്യുന്നുണ്ട് വളരെയധികം മികച്ച ഒരു കാര്യം തന്നെയാണ് ഇത് എന്ന് ഒറ്റപ്പെട്ടവർക്ക് വലിയൊരു ആശ്വാസമായിരിക്കും ഇത്തരം രീതികൾ എന്നും പലരും പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *