നടിയായ വൈഭവി ഉപാധ്യായ ഹിമാചൽ പ്രദേശിൽ വെച്ചുണ്ടായ ഒരു കാർ അപകടത്തിൽ മരണപ്പെട്ടു. നടിക്ക് 38 വയസ്സായിരുന്നു. താരം സഞ്ചരിച്ച കാർ കൊക്കയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത് എന്നാണ് പുറത്തുവരുന്ന വാർത്ത. നടി സഞ്ചരിച്ച കാറിൽ നടിയെ വിവാഹം ചെയ്യാൻ പോകുന്ന വരനും ഉണ്ടായിരുന്നു. താരത്തിൻ്റെ മൃതദേഹം ഹിമാചലിൽ പ്രദേശിൽ നിന്നും മുംബൈയിലേക്ക് കൊണ്ടുവരികയും അവിടെ പൊതുദർശനത്തിന് വെച്ച ശേഷം ആയിരുന്നു സംസ്കാര ചടങ്ങുകൾ.
നടി പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റിയത് സാരാഭായ് വെഴ്സസ് സാരാഭായി എന്ന ഷോയിലൂടെ ആയിരുന്നു.
വൈഭവിയുടെ മരണവാർത്ത പുറത്തുവിട്ടത് നടനും നിർമ്മാതാവുമായ ജെഡി മജീതിയ ആണ്.
താരത്തിൻ്റെ പെട്ടെന്നുള്ള മരണവാർത്ത അവിശ്വസനീയവും അതുപോലെ തന്നെ സങ്കടകരവും ഞെട്ടിക്കുന്ന തരത്തിലുള്ളതും ആയിരുന്നെന്നും മജീദിയ പറഞ്ഞു. മരണം ആർക്കും പ്രവചിക്കാൻ കഴിയുന്നതല്ലെന്നും അത് അതിൻ്റെ സമയമാകുമ്പോൾ വന്നെത്തുകയും ചെയ്യും എന്നും പറഞ്ഞു.
വൈഭവി ഉപാധ്യായ സാരാഭായ് വേഴ്സസ് സാരാഭായ് എന്ന പരമ്പരയിൽ ജാസ്മിൻ എന്ന ക്യാരക്ടർ ആയിരുന്നു അഭിനയിച്ചത്. നടിയുടെ ജാസ്മിൻ എന്ന ക്യാരക്ടർ പ്രേക്ഷകർ ഇരുകൈയുംയ്യും നീട്ടി സ്വീകരിക്കുകയായിരുന്നു. നടി സിഐഡി, അദാലത്ത് തുടങ്ങിയ ടിവി ഷോകളിലും അഭിനയിച്ചിട്ടുണ്ട്. വൈഭവി പ്ലീസ് ഫൈൻഡ് അറ്റാച്ച് എന്ന സീരിയലിലും അഭിനയിച്ചിട്ടുണ്ട്. മാത്രമല്ല വൈഭവി ദീപിക പദുക്കോണിൻ്റെ സിനിമയായിരുന്ന ഛപക് എന്ന ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്.
ചൊവ്വാഴ്ച വെളുപ്പിന് ആയിരുന്നു നടി സഞ്ചരിച്ച കാർ ഒരു വളവ് തിരിയുന്ന സമയത്ത് കൊക്കയിലേക്ക് മറിഞ്ഞത്. നടിയുടെ സംസ്കാരം മെയ് 24ന് മുംബൈയിൽ വച്ചാണ്. നടിയുടെ മരണത്തെ തുടർന്ന് കുടുംബാംഗങ്ങൾ ഒക്കെ തന്നെ വളരെയധികം വിഷമത്തിലാണ്. നടിയുടെ മൃതദേഹം ഉച്ചയ്ക്ക് ഒരു മണിയോടെ ശ്മശാനത്തിലേക്ക് കൊണ്ടുപോയി. മുംബൈയിലെ ബോറിവലി വെസ്റ്റിൽ ആണ് നടിയെ സംസ്കരിക്കുന്നത്.
വൈഭവിയും കല്യാണം കഴിക്കുവാൻ പോകുന്ന വരനും ഒന്നിച്ചു യാത്ര ചെയ്യുന്ന കാർ എതിർദിശയിൽ നിന്നും വരുന്ന ഒരു ട്രക്കിന് കടന്നുപോകാൻ വഴി കൊടുത്ത സമയത്ത് ട്രക്ക് കാർ ബ്രഷ് ചെയ്തു. കാറിന് ഒരു കുലുക്കം സംഭവിക്കുകയും വൈഭവി കാറിൽ നിന്ന് വൈഭവി ഇരുന്ന വശത്തേക്കുള്ള കൊക്കയിലേക്ക് വീഴുകയായിരുന്നു. വളരെയധികം ശക്തിയോടുകൂടിയ കുലുക്കം ആയതുകൊണ്ട് തന്നെ കാർ താഴേക്ക് വീണതാണെന്നാണ് പറയപ്പെടുന്നത്. കല്ല്യാണം കഴിക്കുവാൻ പോകുന്നയാൾ ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടു. നിസ്സാര പരിക്കുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. വൈഭവി ആ സമയത്ത് സീറ്റ് ബെൽറ്റ് ധരിച്ചിരുന്നില്ല.