January 23, 2025

അന്ന് അഭിനയിക്കുന്നതിനിടെ വിജയശ്രീയുടെ മുണ്ട് അഴിഞ്ഞുപോയി – ശാന്തിവിള ദിനേശ് വിജയശ്രീയെക്കുറിച്ച് പറയുന്നു

വിജയശ്രീ എന്ന നടിയെ മലയാളികൾക്ക് എല്ലാം തന്നെ സുപരിചിതമാണ്. വളരെ കുറച്ചു കാലം മാത്രമായിരുന്നു സിനിമയിൽ ഉണ്ടായിരുന്നുള്ളൂ. കന്നട മലയാളം തമിഴ് തെലുങ്ക് തുടങ്ങിയ ഭാഷകളിലെല്ലാം അഭിനയിച്ചിട്ടുണ്ട്. പ്രേം നസീറിൻ്റെ നായകയായി നിരവധി സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. എന്നാൽ സിനിമാലോത്തെ ഞെട്ടിച്ചു കൊണ്ടുള്ളതായിരുന്നു വിജയശ്രീയുടെ മരണവാർത്ത. വിജയശ്രീ 1974 ൽ 21 മത്തെ വയസ്സിലാണ് മരണപ്പെട്ടത്. വിജയശ്രീ വിഷം കഴിച്ച് ആത്മഹത്യ ചെയ്തുവെന്നായിരുന്നു വാർത്തയിൽ വന്നത്.

എന്നാൽ നടിയുടെ മരണം ആത്മഹത്യയാണോ അതോ കൊലപാതകമാണോ എന്നതിൽ ഇന്നും വ്യക്തതയില്ല. സംവിധായകനായ ശാന്തിവിള ദിനേശ് വിജയശ്രീയെ കുറിച്ച് സംസാരിക്കുന്നതാണ് സോഷ്യൽ മീഡിയയിലൂടെ വൈറലായി കൊണ്ടിരിക്കുന്നത്. വിജയശ്രീയുടെ കരിയറിനെ കുറിച്ചും അതുപോലെ  ദുരൂഹ സാഹചര്യത്തിലുള്ള മരണത്തെക്കുറിച്ചുമാണ് ലൈറ്റ്സ് ക്യാമറ ആക്ഷൻ എന്ന ശാന്തിവിള ദിനേശിൻ്റെ സ്വന്തം യൂ ട്യൂബ് ചാനലിലൂടെ പറയുന്നത്.

വിജയശ്രീ സിനിമയിലേക്ക് വന്നത് ഷീലയും ജയഭാരതിയും ശാരദയും നായികമാരായി വിലസുന്ന സമയത്തായിരുന്നു. പ്രേംനസീർ സൂപ്പർ നായകനായിരുന്ന സമയമായിരുന്നു. ഷീലയും നസീറും തമ്മിൽ ചെറിയ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. ഇവർ തമ്മിലുള്ള പ്രശ്നങ്ങൾ കാരണം നസീറിനൊപ്പം അഭിനയിക്കില്ലെന്ന് ഷീല പരസ്യമായി പറയുകയും ചെയ്തിരുന്നു. ജയഭാരതിയായിരുന്നു നസീറിൻ്റെ കൂടെ കൂടുതലും സിനിമയിൽ നായികയായിരുന്നത്.

ആ സമയത്ത് തന്നെയായിരുന്നു ശരീരഭാഗങ്ങൾ കാണിച്ചുകൊണ്ട് അഭിനയിക്കാൻ യാതൊരു മടിയുമില്ലാതെ 20 കാരിയായ വിജയശ്രീയുടെ വരവ്. അതുകൊണ്ടുതന്നെ ധാരാളം വിമർശനങ്ങൾ നടിക്കെതിരെ ഉണ്ടായിരുന്നു. പല സിനിമാക്കാരും ഇതുകൊണ്ടുതന്നെ ഈ നടിയെ ഉപയോഗിക്കുകയും ചെയ്തു എന്നാണ് ശാന്തി വെള്ള ദിനേശ് പറയുന്നത്. വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ ധാരാളം ആരാധകരെ നേടിയെടുക്കുവാൻ വിജയശ്രീക്ക് സാധിച്ചിട്ടുണ്ടെന്നും ശാന്തിവിള പറഞ്ഞു.

ഉദയ സ്റ്റുഡിയോയും വിജയശ്രീയും തമ്മിലുണ്ടായ പ്രശ്നത്തെക്കുറിച്ചും ശാന്തിവിള പറഞ്ഞു. ഉദയക്കാർക്ക് തൻ്റെ അഭിനയ കഴിവിന് പകരം ശരീര ഭംഗി കാണിക്കുന്നത് താല്പര്യമെന്ന് വിജയശ്രീ നാനയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ടെന്നും ശാന്തിവിള പറഞ്ഞു. മലയാളിയായിട്ടും മദ്രാസിൽ വളർന്നതുകൊണ്ട് മുണ്ടുടുക്കുവാൻ തനിക്കറിയില്ലെന്ന് വിജയശ്രീ പറഞ്ഞിരുന്നു. അതുകൊണ്ടുതന്നെ പൊന്നാപുരം കോട്ട എന്ന സിനിമയിൽ വെള്ളച്ചാട്ടത്തിൽ കുളിക്കുന്ന രംഗത്തിൽ മുണ്ട് അഴിഞ്ഞു പോയെന്നും ആ രംഗം സൂം ലെൻസ് ഉപയോഗിച്ച് ഷൂട്ട് ചെയ്തെന്നും വിജയശ്രീ പറഞ്ഞിരുന്നു.

ഈ സിനിമയിൽ ഗോവിന്ദൻ കുട്ടിക്ക് മദ്യം കൊടുത്തായിരുന്നു ബലാത്സംഗം ചെയ്യുന്ന സീനിൽ അഭിനയിക്കാൻ വിട്ടതെന്നും അതുകൊണ്ടുതന്നെ അയാൾ മൽപിടുത്തക്കാരനാണ് തോറ്റുതരില്ലെന്നും പരമാവധി എതിരിടണമെന്നും വിജയശ്രീയോട് പറഞ്ഞിരുന്നെന്നും. ഇതൊക്കെ കൊണ്ടാണ് ഉദയ സിനിമയിൽ അഭിനയിക്കില്ലെന്ന് വിജയശ്രീ പറഞ്ഞതെന്നും. വിജയശ്രീ പിന്നീട് മെറിലാൻഡ് സ്റ്റുഡിയോയുമായി കരാറിലായെന്നും ശാന്തിവിള പറഞ്ഞു.

ഇതിൻ്റെ പേരിലും നടിക്ക് ഭീഷണി ഉണ്ടായിരുന്നു. നടി ഷൂട്ടിംഗ് ഇല്ലാത്ത ദിവസം മുകളിലത്തെ മുറിയിൽ കയറി വിഷം പാലിൽ ഒഴിച്ചുകുടിച്ചെന്നാണ് പറയുന്നത്. എന്നാൽ ഇപ്പോഴും ഇതൊരു കൊലപാതകമാണോ  ആത്മഹത്യയാണോ എന്ന് തെളിഞ്ഞിട്ടില്ലെന്നും ശാന്തിവിള പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *