January 5, 2025

സി ബി ഐ റിപ്പോർട്ടിൽ പലതും വെളിച്ചത്തായി; സോളാർ പരാതിക്കാരിയുടെ രണ്ടാമത്തെ കുഞ്ഞിന്റെ പിതാവ് കെ ബി ഗണേഷ് കുമാറോ ?

പത്തനാപുരം എംഎൽഎയായ കെ ബി ഗണേഷ് കുമാറിനെതിരായി ഉയർന്ന സോളാർ തട്ടിപ്പ് കേസാണ് സോഷ്യൽ മീഡിയകളിലൂടെ ചർച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നത്. സിബിഐയുടെ റിപ്പോർട്ട് പ്രകാരം സോളാർ തട്ടിപ്പ് കേസിലെ പ്രതിയും പരാതിക്കാരിയുടെ രണ്ടാമത്തെ കുട്ടിയുടെ പിതാവ് കെബി ഗണേഷ് കുമാർ ആണെന്നാണ്. സിബിഐ അന്വേഷണ ഉദ്യോഗസ്ഥനായ നിപുണ്‍ ശങ്കർ സി ജെ എം കോടതിയിൽ അന്വേഷണത്തിൻ്റെ ഭാഗമായി സമർപ്പിച്ച റിപ്പോർട്ടിൻ്റെ പന്ത്രണ്ടാമത്തെ പേജിലാണ് ഗണേഷ് കുമാറാണ് പരാതിക്കാരിയുടെ രണ്ടാമത്തെ കുട്ടിയുടെ പിതാവ് എന്ന് രേഖപ്പെടുത്തിയിരിക്കുന്നത്.

2009 ൽ ഗണേഷ് കുമാറിനെ കണ്ട്  മൊബൈൽ നമ്പർ വാങ്ങി. ഗണേഷ് കുമാർ പിന്നീട് പരാതിക്കാരിയുമായി സൗഹൃദത്തിൽ ആവുകയും നിരന്തരമായി ബന്ധപ്പെടുകയും ചെയ്തിരുന്നു. ഗണേഷ് കുമാറും പരാതിക്കാരിയും 2009 ൽ  ഓഗസ്റ്റിൽ തിരുവനന്തപുരം വഴുതക്കാട് ടാഗോർ ലൈനിലുള്ള ഗണേഷ് കുമാറിൻ്റെ വീട്ടിൽവെച്ച് കണ്ടുമുട്ടുകയും ചെയ്തു. ഈ കണ്ടുമുട്ടലിനു ശേഷം ആയിരുന്നു പരാതിക്കാരി ഗർഭിണിയായത്.  

ഗർഭിണിയായ കാര്യം ഗണേഷ് കുമാറിൻ്റെ അമ്മ അറിയുകയും സംരക്ഷിക്കാമെന്ന് ഉറപ്പു നൽകുകയും ചെയ്തിരുന്നു എന്ന് സിബിഐ കണ്ടെത്തുകയായിരുന്നു. ഈ ബന്ധം പരാതിക്കാരിയുടെ ഭർത്താവായ ബിജുവിനും അറിയാമായിരുന്നു എന്ന് റിപ്പോർട്ടിലുണ്ട്. ജയിലിൽ ആയിരുന്ന സമയത്ത് ആയിരുന്നു  പരാതിക്കാരി രണ്ടാമത്തെ കുഞ്ഞിന് ജന്മം നൽകിയത്. റിപ്പോർട്ടിൽ പ്രസവസമയത്ത് വിദഗ്ധ ചികിത്സയ്ക്ക് വേണ്ടി എസ് പി ആശുപത്രിയിൽ പ്രവേശിപ്പിച്ചതും പറയുന്നുണ്ട്.

രണ്ടാമത്തെ കുഞ്ഞിൻ്റെ പിതാവ് യുവ രാഷ്ട്രീയ നേതാവാണ് എന്ന് പരാതിക്കാരി സോളാർ വിവാദത്തിനിടെ വെളിപ്പെടുത്തുകയും ചെയ്തിരുന്നു. കുട്ടിക്ക് വേണ്ടിയുള്ള എല്ലാ കാര്യങ്ങളും പിതാവ് ചെയ്യുന്നുണ്ടെങ്കിലും പിതൃത്വം രഹസ്യമായി തന്നെ തുടരും എന്നായിരുന്നു പരാതിക്കാരി പറഞ്ഞത്. സോളാർ കേസുമായി ബന്ധപ്പെട്ടു കൊണ്ട് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പേര് വലിച്ചിഴച്ചതിന് പിന്നിൽ ഗണേഷ് കുമാറും അദ്ദേഹത്തിൻ്റെ കൂട്ടാളികളും ഉണ്ടായിരുന്നെന്ന് സിബിഐ റിപ്പോർട്ടിൽ കണ്ടെത്തി.

കോടതിയിൽ സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിലൂടെ ഉമ്മൻ ചാണ്ടിയെ കുറിച്ച് പരാതിക്കാരി എഴുതിയ കത്തിൽ യാതൊന്നും തന്നെ പരാമർശിച്ചിട്ടില്ല എന്നും പിന്നീട് കൂട്ടി ചേർത്തതാണ് എന്നും കണ്ടെത്തി. ഈ കേസുമായി ബന്ധപ്പെട്ടു കൊണ്ട് പരാതിക്കാരിയെ മുന്നോട്ടുപോകുവാൻ സഹായിച്ചത് വിവാദ ബ്രോക്കർ ആണ്. എന്നാൽ പരാതിക്കാരിയുടെ കത്തിൽ ഉമ്മൻചാണ്ടിക്കെതിരെ ലൈംഗികാതിക്രമ പരാതി ഉണ്ടായിരുന്നെന്നാണ് ശരണ്യ മനോജ് സമ്മതിച്ചത്.

ശരണ്യ മനോജ് പറഞ്ഞത് പരാതിക്കാരി എഴുതിയ കത്ത് ആർ ബാലകൃഷ്ണപിള്ള വാങ്ങിയെന്നാണ്. കത്ത് വാങ്ങിയത് പ്രദീപ് കോട്ടത്തലയെ ജയിലിലേക്ക് അയച്ചിട്ട് ആയിരുന്നു എന്നും അതിൽ ഉമ്മൻചാണ്ടിയുടെ പേര് എഴുതിയിട്ടുണ്ടായിരുന്നു എന്നും ശരണ്യ പറഞ്ഞു. എന്നാൽ സിബിഐ നടത്തിയ അന്വേഷണത്തിനൊടുവിൽ ഉമ്മൻചാണ്ടിക്കെതിരെ തെളിവുകൾ ഒന്നും ലഭിച്ചിട്ടില്ല എന്നാണ്.

Leave a Reply

Your email address will not be published. Required fields are marked *