മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് സൂപ്പർസ്റ്റാറായ മോഹൻലാൽ. അദ്ദേഹം നിരവധി കാര്യങ്ങൾ നമ്മുടെ നാടിനു വേണ്ടി ചെയ്യുന്നുണ്ട്. എന്നാൽ മോഹൻലാലിൻ്റെ ചില വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ വൈറലായി കൊണ്ടിരിക്കുന്നത്. അദ്ദേഹം പറഞ്ഞത് തൻ്റെ നാടിനെ കുറിച്ച് ചിന്തിക്കുമ്പോൾ വളരെയധികം സങ്കടം ഉണ്ട് എന്നാണ്. മോഹൻലാൽ ഇക്കാര്യം തുറന്നു പറഞ്ഞിരിക്കുന്നത് മലയാള മനോരമയുടെ വാർഷിക പതിപ്പിൻ്റെ അഭിമുഖത്തിനിടെ ആയിരുന്നു.
അദ്ദേഹത്തിൻ്റെ വാക്കുകൾ ഇങ്ങനെയാണ് എത്ര ആത്മാർത്ഥമായി നാടിൻ്റെ പുരോഗതിക്കുവേണ്ടി ആഞ്ഞു ശ്രമിച്ചു കഴിഞ്ഞാലും അതൊന്നും പ്രാവർത്തികമാകുന്നില്ല എന്നാണ്. ഈ കാര്യങ്ങളൊക്കെ തന്നെ കേരളത്തിൻ്റെ പുറത്തുള്ള മുതിർന്ന ഉദ്യോഗസ്ഥർ തന്നോട് പറഞ്ഞിട്ടുമുണ്ട് എന്നും പറഞ്ഞു. വെള്ളത്താൽ ചുറ്റപ്പെട്ട് കിടക്കുന്ന കുട്ടനാട്ടിലെ ജനങ്ങൾ കുടിവെള്ളത്തിനായി ബുദ്ധിമുട്ടുന്നത് കാണുമ്പോൾ വളരെയധികം സങ്കടം തോന്നാറുണ്ട് എന്നും പറഞ്ഞു.
അതുകൊണ്ടുതന്നെ കുടിവെള്ളം ലഭിക്കുവാൻ വേണ്ടിയുള്ള കാര്യങ്ങൾ താൻ അവർക്ക് വേണ്ടി നടപ്പിലാക്കി കൊടുത്തിട്ടുമുണ്ട് എന്നും മോഹൻലാൽ പറഞ്ഞു. മോഹൻലാൽ പറഞ്ഞത് താൻ കുറെ നാൾ ബ്ലോഗ് എഴുതിയിരുന്നു എന്നാണ്. കൂടാതെ തൻ്റെ നാടിൻ്റെ ഉന്നമനത്തിനും ഉയർച്ചയ്ക്കും വേണ്ടി ഒരുപാട് പരിശ്രമം നടത്തിയിട്ടും ഉണ്ട് .എന്നാൽ അതിലൊന്നും ഫലം കണ്ടില്ല എന്നാണ്. എന്തുകൊണ്ടാണ് ആ പരിശ്രമം ഒന്നും ഫലം കാണാത്തത് എന്ന് ആലോചിച്ചിട്ട് ഉത്തരം ഒന്നും ഇതുവരെ ലഭിച്ചിട്ടുമില്ലെന്നും പറഞ്ഞു.
താൻ എഴുതിയ ബ്ലോഗുകൾ നാട്ടിലെ തെരുവ് നായ്ക്കളുടെ ശല്യത്തെക്കുറിച്ചും മാലിന്യ കൂമ്പാരങ്ങൾ കൊണ്ട് നാട് നശിക്കുന്നതിനെക്കുറിച്ചും ഒക്കെയാണെന്നും പറഞ്ഞു. ഈ കാര്യങ്ങളൊക്കെ തന്നെ കേരളത്തിന് പുറത്തുള്ള ഉയർന്ന ഉദ്യോഗസ്ഥരുമായി സംസാരിക്കുകയും ചെയ്തിരുന്നു. ഇപ്പോഴും ആ കാര്യങ്ങൾ സംസാരിക്കാറുമുണ്ട്. എന്നാൽ അവർ പറയുന്നത് എത്ര തന്നെ പരിശ്രമിച്ചാലും ഇതിനൊന്നും ഫലം ഉണ്ടാകില്ല എന്നാണ്.
മോഹൻലാൽ പറയുന്നത് വിദേശരാജ്യങ്ങളിൽ പോകുമ്പോൾ അവിടുത്തെ പ്രദേശങ്ങളും പുഴയും ഒക്കെ കാണുമ്പോൾ സന്തോഷം തോന്നാറുണ്ട് എന്നാണ്. കാരണം അത്രയും വൃത്തിയായിട്ടാണ് അവർ ആ പ്രദേശം കൊണ്ടുനടക്കുന്നത്. അതുപോലെ തന്നെ അവിടെയുള്ള പുഴയിലെ ജലവും ശുദ്ധമാണ്. വിദേശ രാജ്യങ്ങളിലെ പോലെ നമ്മുടെ നാടും അപ്പോഴാണ് അത്തരത്തിൽ മാറുക എന്നും മോഹൻലാൽ ചോദിച്ചു.