July 2, 2024

കുടുംബത്തിന്റെ മാനം സംരക്ഷിക്കുവാൻ വേണ്ടിയാണ് അത് ചെയ്തത്. പരാതിക്കാരിയുമായി ഗണേഷിന്റെ ബന്ധത്തെ തുറന്നടിച്ചു സഹോദരി ഉഷ

സോളാർ കേസുമായി ബന്ധപ്പെട്ടുകൊണ്ടുള്ള സിബിഐ റിപ്പോർട്ടുകൾ പുറത്തു വന്നതോടുകൂടി മുൻ മന്ത്രിയും പത്തനാപുരം എംഎൽഎയും ആയ കെ ബി ഗണേഷ് കുമാറിന് വലിയ തരത്തിലുള്ള വിമർശനങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയകളിലൂടെയും മറ്റും നേരിടേണ്ടി വന്നിരിക്കുന്നത്. സോഷ്യൽ മീഡിയകളിൽ ഒക്കെ തന്നെ ചർച്ച ചെയ്തുകൊണ്ടിരിക്കുന്നത് ഗണേഷ് കുമാറിനെ കുറിച്ചാണ്. സോളാർ കേസിൽ മുൻ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടിയെ കുടുക്കുവാൻ വേണ്ടി ഗണേഷ് കുമാർ ഗൂഢാലോചന നടത്തി എന്നാണ് സിപിഐ റിപ്പോർട്ടുകളിൽ വന്നത്.

ഈ റിപ്പോർട്ടുകൾ വന്നതിനുശേഷം ആയിരുന്നു ഗണേഷ് കുമാറിനെതിരെയുള്ള ആരോപണങ്ങളും ആയി പലരും രംഗത്ത് വന്നത്. എന്നാൽ കെബി ഗണേഷ് കുമാറിൻ്റെ സഹോദരിയായ ഉഷാ കുമാരിയുടെ ചില വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. സഹോദരിയായ ഉഷാ കുമാരി പറഞ്ഞത് തൻ്റെ കുടുംബത്തിൻ്റെ മാനം സംരക്ഷിക്കുവാൻ വേണ്ടിയായിരുന്നു അച്ഛനായ ബാലകൃഷ്ണപിള്ള പരാതിക്കാരിയെ സഹായിച്ചത് എന്ന്.

കൂടാതെ ഈ കേസിൽ ഉമ്മൻചാണ്ടിയുടെ പേര് വലിച്ചിഴച്ചത് ഗണേഷ് കുമാറും ശരണ്യ മേനോനും ചേർന്ന് ആണെന്നും പറഞ്ഞു. കൂടാതെ ഈ കേസുമായി ബന്ധപ്പെട്ടു കൊണ്ടുള്ള വെളിപ്പെടുത്തലുകൾ നടത്തിയവർ തന്നെയായിരുന്നു ഇതിൻ്റെ പിന്നിലുള്ള സൂത്രധാരന്മാർ എന്നും അവരുടെ അത്തരം വെളിപ്പെടുത്തലുകൾ തൻ്റെ അച്ഛനായ ബാലകൃഷ്ണപിള്ളയുടെ മേൽ കെട്ടിച്ചമക്കരുതെന്നും ഉഷാകുമാരി പറഞ്ഞു. പരാതിക്കാരിക്ക് സാമ്പത്തികമായ സഹായം നൽകുന്നതിലുപരി പല സഹായങ്ങളും ബാലകൃഷ്ണപിള്ള ചെയ്തിട്ടുണ്ട് എന്നും പറഞ്ഞു.

അതൊക്കെ തൻ്റെ കുടുംബത്തിൻ്റെ മാനം കാക്കുവാൻ വേണ്ടിയാണെന്നും പറഞ്ഞു. അതുപോലെ തന്നെ ശരണ്യ മനോജിൻ്റെ കയ്യിലുണ്ടായിരുന്ന കത്തിൽ ഉമ്മൻചാണ്ടിക്കെതിരെ ഒരു വാക്ക് പോലും തന്നെ ഉണ്ടായിരുന്നില്ലെന്നും അച്ഛൻ പറഞ്ഞിരുന്നു എന്നും ഉഷാ കുമാരി പറഞ്ഞു. മൂന്നുമാസം മനോജിൻ്റെ കൊട്ടാരക്കരയിലെ വീട്ടിലായിരുന്നു പരാതിക്കാരി താമസിച്ചിരുന്നത്. അതുകൊണ്ട് തന്നെ ഈ ഗൂഢാലോചന അവിടെ വെച്ചായിരിക്കും നടന്നത് എന്നും ഉഷാ കുമാരി തുറന്നുപറഞ്ഞു.

എന്നാൽ ഉഷാകുമാരിയോട് ഗണേശും ഈ ഗൂഢാലോചനയിൽ പങ്കുചേർന്നിട്ടുണ്ടോ എന്ന് ചോദിച്ചപ്പോൾ അത് താനായിട്ട് തുറന്നു പറയില്ലെന്നും പറഞ്ഞു. കേരളത്തിൽ വളരെയധികം വിവാദം സൃഷ്ടിച്ച ഒരു കേസ് ആയിരുന്നു സോളാർ കേസ്. മുൻ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയെ കുറ്റവിമുക്തമാക്കിയിട്ടായിരുന്നു സിബിഐ റിപ്പോർട്ട് വന്നത്. റിപ്പോർട്ടിൽ സോളാർ കേസുമായി ബന്ധപ്പെട്ടു കൊണ്ടുള്ള പല ഗൂഢാലോചനകളും പുറത്തുവരികയും ചെയ്തു.

സിബിഐ കണ്ടെത്തിയത് ഈ കേസിൽ ഉമ്മൻചാണ്ടിയെ കുടുക്കുവാൻ വേണ്ടി ഗണേഷ് കുമാറും അദ്ദേഹത്തിൻ്റെ ബന്ധു ശരണ്യ മനോജും അതുപോലെ തന്നെ വിവാദ ദല്ലാൾ നന്ദകുമാറും ചേർന്ന് ഗൂഢാലോചന നടത്തിയിരുന്നു എന്നാണ്. സിബിഐ റിപ്പോർട്ട് പുറത്തുവന്നതിനുശേഷം ഗണേഷ് കുമാറിനെതിരെ വലിയ രീതിയിലുള്ള പ്രതിഷേധമാണ് ഉയർന്നുവരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *