മലയാളികൾക്കെല്ലാം തന്നെ പ്രിയപ്പെട്ട നടന്മാരാണ് സണ്ണി വെയ്‌നും ലുക്‌മാനും. ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ വൈറലായി കൊണ്ടിരിക്കുന്നത് നടന്മാരായ സണ്ണി വെയ്‌നും ലുക്‌മാനും തമ്മിൽ വഴക്കുന്ന ഒരു വീഡിയോ ആണ്. ഈ വീഡിയോയിലൂടെ നമുക്ക് കാണുവാൻ സാധിക്കുന്നത് ഇവർ തമ്മിൽ പരസ്പരം അടി കൂടാൻ ശ്രമിക്കുന്നതും തമ്മിൽ തമ്മിൽ ചീത്ത പറയുന്നതും ഒക്കെ ആണ്. എന്നാൽ ഇവരുടെ അടുത്ത് നിൽക്കുന്നവർ രണ്ടുപേരും അടി കൂടുന്ന സമയത്ത് ഇവരെ മാറ്റിനിർത്തുവാൻ വേണ്ടി ശ്രമിക്കുന്നുണ്ട്.
എന്നാൽ ഇവർ തമ്മിൽ അടികൂടുന്ന ഈ വീഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത് ആരാണെന്ന് ഇതുവരെ വ്യക്തമായിട്ടും ഇല്ല. ഈ വീഡിയോ കണ്ട് പ്രേക്ഷകർ സംശയിക്കുന്നത് പുതിയ ഏതോ സിനിമയുടെയോ മറ്റോ പ്രമോയ്ക്കു വേണ്ടിയാണോ ഇത്തരത്തിലുള്ള ഒരു വീഡിയോ സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടിരിക്കുന്നത് എന്നാണ്. ഇപ്പോൾ സിനിമകളുടെ പ്രമോഷനു വേണ്ടി തന്നെ അതിൻ്റെ അണിയറ പ്രവർത്തകർ പലതരത്തിലുള്ള വ്യത്യസ്തമായ രീതികളാണ് സ്വീകരിക്കുന്നത്.
അതുകൊണ്ടുതന്നെ ഈ ഒരു വീഡിയോയും അത്തരത്തിലുള്ള ഒന്ന് ആകാനാണ് സാധ്യത എന്നാണ് പലരും പറയുന്നത്. ഈ വീഡിയോയ്ക്ക് താഴെ പലരും കമൻ്റുകൾ ചെയ്യുന്നുണ്ട്. പലരും ചോദിക്കുന്നത് ഇത് ഏതെങ്കിലും സിനിമയുടെ ഷൂട്ടിംഗ് വെക്കേഷൻ വെച്ച് എടുത്തതാണോ എന്നും. സണ്ണി വെയ്‌നിൻ്റെയും ലുക്‌മാൻ്റെയും ഈയൊരു വീഡിയോ പ്രേക്ഷകരെ മൊത്തം ഇപ്പോൾ സംശയത്തിൽ ആഴ്ത്തിയിരിക്കുകയാണ്.
ഈ വീഡിയോ ആദ്യമായി ചില യൂട്യൂബ് ചാനലുകളിലൂടെ ആയിരുന്നു പുറത്തുവന്നിരുന്നത്. എന്നാൽ ഈ വീഡിയോയുടെ പിന്നെ വേറെ എന്തെങ്കിലും ലക്ഷ്യം ഉണ്ടോ എന്ന് ഇതുവരെ വ്യക്തമായിട്ടില്ല. ഈ വീഡിയോ വൈറൽ ആയതിനുശേഷം സണ്ണി വെയ്‌നും ലുക്‌മാനും ഒന്നിച്ചുള്ള ഒരു ആക്ഷൻ രംഗം സോഷ്യൽ മീഡിയയിൽ വന്നിട്ടുമുണ്ട്. സണ്ണി വെയ്‌നിൻ്റെ കാസർഗോൾഡ് എന്ന ചിത്രമാണ് ഇനി റിലീസ് ചെയ്യാനുള്ളത്.
കാസർഗോൾഡ് എന്ന ചിത്രത്തിൻ്റെ സംവിധാനം മൃദുൽ നായർ ആണ്. മൃദുൽ തന്നെയാണ് ഈ സിനിമയുടെ കഥയും എഴുതിയിരിക്കുന്നത്. ഈ ചിത്രത്തിൽ ആസിഫ് അലി, ദീപക് പറമ്പോൽ, വിനായകൻ, മാളവിക ശ്രീനാഥ്, ശ്രീരഞ്ജിനി നായർ തുടങ്ങിയവരൊക്കെ തന്നെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. മുഖരി എൻ്റർടൈൻമെൻ്റ്സും യൂഡ്‌ലീ ഫിലിംസും ഒന്നിച്ചുകൊണ്ട് സരിഗമ നിർമിക്കുന്ന ചിത്രമാണ് കാസർഗോൾഡ്.
ഈ ചിത്രത്തിൻ്റെ ട്രെയിലർ ഈയ്യിടെയാണ് സോഷ്യൽ മീഡിയയിലൂടെ പുറത്തിറങ്ങിയത്. ഈ ചിത്രത്തിൻ്റെ പ്രത്യേകത സ്വർണക്കടത്തുമായി ബന്ധപ്പെട്ടുകൊണ്ടുള്ള ഒരു കോമഡി ആക്ഷൻ ത്രില്ലർ ചിത്രമാണ് എന്നതാണ്. പുതിയ ചിത്രത്തിൻ്റെ റിലീസിനായി കാത്തിരിക്കുകയാണ് സണ്ണി വെയ്ൻ ആരാധകർ.