December 31, 2024

ഒരു മുസ്ലിം ആയ എനിക്ക് വരെ അവർ ക്ഷത്രം പണിതില്ലേ ? അതിന്റെ പേരാണ് സനാതനധർമ്മം ! പൊട്ടിത്തെറിച്ച് ഖുശ്ബു

തമിഴകത്തെ പ്രമുഖനായ ഉദയനിധി സ്റ്റാലിൻ്റെ സനാതനധർമ്മം പ്രസ്താവനക്കെതിരെ ശക്തമായ രീതിയിൽ പ്രതികരിച്ചുകൊണ്ട് ബിജെപി നിർവാഹക സമിതി അംഗവും ഇന്ത്യൻ സൂപ്പർ നടിയുമായ ഖുശ്ബു രംഗത്തെത്തി. കുറച്ചു ദിവസങ്ങളായി ഉദയനിധി സ്റ്റാലിൻ്റെ പ്രസ്താവന വളരെ ചൂടേറിയ ചർച്ചകൾക്കും വിവാദങ്ങൾക്കും വഴിയൊരുക്കി വെച്ചിരിക്കുകയാണ്. ഒരുപാട് പേർ ഉദയനിധി സ്റ്റാലിനെ  അംഗീകരിച്ചുകൊണ്ടും എതിർത്തുകൊണ്ടും രംഗത്തുവന്നു.

ഇന്ത്യയിലെ മുഴുവൻ മാധ്യമങ്ങളും ഈ പ്രസ്താവന ചർച്ച ചെയ്തു. എന്നാൽ കഴിഞ്ഞദിവസം നടിയും ബിജെപി നിർവാഹക സമിതി അംഗവുമായ ഖുശ്ബു ഇതിനെതിരെ പ്രതികരിച്ചുകൊണ്ട് രംഗത്തെത്തുകയും ചെയ്തിരുന്നു. ഉദയനിധി സ്റ്റാലിൻ  കഴിഞ്ഞദിവസം പറഞ്ഞത് സനാതനധർമ്മം എന്നത് ഇന്ത്യയിൽ നിന്ന് തുടച്ചുനീക്കണം എന്നും ഡെങ്കിപ്പനി മലമ്പനി എന്നിവ പോലെ ഈ സനാതനധർമ്മവും നിർമാർജനം ചെയ്യണമെന്നും ആണ്.

ഇത് വളരെയേറെ വിവാദങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്. എന്നാലും തൻ്റെ പ്രസ്താവനയിൽ സ്റ്റാലിൻ വീണ്ടും വീണ്ടും പറയുകയുമാണ്. കേരളത്തിൽ പോലും ഇതിന് അനുകൂലിച്ചുകൊണ്ട് ഇടതു വലതുപക്ഷ പാർട്ടികൾ രംഗത്ത് വന്നു. കാരണം ബിജെപിക്കെതിരെ നിൽക്കുന്നത് കൊണ്ട് സ്റ്റാലിനെ സപ്പോർട്ട് ചെയ്യുകയാണ് കേരളത്തിലെ ഇടതു വലതുപക്ഷ പാർട്ടികൾ. കഴിഞ്ഞദിവസം ഖുശ്ബു ഇതിനെതിരെ പറഞ്ഞത് സനാതനധർമ്മം എന്നു പറയുന്നത് ഇന്ത്യയുടെ പാരമ്പര്യത്തിൻ്റെ ഭാഗമാണെന്നും അത് ഇന്ത്യയുടെ സംസ്കാരത്തിൻ്റെ ഒരു ഭാഗം കൂടിയാണെന്നായിരുന്നു.

അതിനെതിരെ പറഞ്ഞ പ്രസ്താവന വേറെ കയ്യടികൾ നേടുകയും ചെയ്തു. കാരണം ഒരു മുസ്ലിം കുടുംബത്തിൽ പിറന്ന തനിക്ക് അമ്പലം പണിതത് മുസ്ലിങ്ങൾ കൂടിയാണെന്ന് പറയുകയും അതാണ് ശരിയായ സനാതനധർമ്മം എന്നും തുറന്നടിച്ചു എല്ലാവരെയും തുല്യരായി കാണുക മതജാതി വിശ്വാസമില്ലാതെ എല്ലാവരും കൂടി ഒന്നിച്ചു ജീവിക്കുക അതാണ് സനാതനധർമ്മം കൊണ്ട് ഉദ്ദേശിക്കുന്നത് എന്നും നടി ഖുശ്‌ബു പറഞ്ഞു.

ആത്യന്തികമായി സ്നേഹം എന്നതാണ് സനാതന ധർമ്മത്തിൻ്റെ അർത്ഥമെന്നും. ഖുശ്ബു ഈയൊരു സത്യത്തെ ഡികെ ചെയർമാൻ കെ വീരമണി തന്നെ അംഗീകരിക്കുന്നുണ്ട് എന്നും പറഞ്ഞു. എന്നിട്ടും എന്തുകൊണ്ട് ഡിഎംകെ ഇത് നിഷേധിക്കുന്നു എന്നും ചോദിച്ചു. ഇതിൻ്റെ പിന്നിൽ വെറും രാഷ്ട്രീയ അജണ്ട മാത്രമാണെന്നും പരാജയങ്ങളിൽ നിന്ന് വ്യതിചലിക്കുന്നതിനുള്ള അവരുടെ ഒരു മുടന്തൻ മാർഗം കൂടിയാണ് ഇതെന്നും ഖുശ്ബു തുറന്നടിച്ചു.

എന്നാൽ ഇത്രയൊക്കെ പ്രശ്നങ്ങൾ ഈ പ്രസ്താവന മൂലം ഉണ്ടായിട്ടും അതിൽ നിന്നും ഒരു അണുവിട വ്യതിചലിക്കാൻ ഉദയനിധി സ്റ്റാലിൻ തയ്യാറായിട്ടില്ല. രാഷ്ട്രീയത്തിൽ മാത്രമല്ല സിനിമയിലും തൻ്റെ കഴിവ് തെളിയിച്ച ആളാണ് ഉദയനിധി സ്റ്റാലിൻ. ഒരുപാട് ചിത്രങ്ങൾ നിർമ്മിക്കുകയും അഭിനയിക്കുകയും ചെയ്ത തമിഴകത്ത് പ്രിയപ്പെട്ട നടൻ കൂടിയാണ് ഉദയനിധി സ്റ്റാലിൻ. 

Leave a Reply

Your email address will not be published. Required fields are marked *