December 20, 2024

കാരവനിൽ കയറ്റാത്തതുകൊണ്ട് ശംഖുമുഖത്തെ ബാത്റൂമിൽ പോയി കരഞ്ഞുകൊണ്ട് ഡ്രസ്സ് ചേഞ്ച് ചെയ്യേണ്ടി വന്നിട്ടുണ്ട്; ഇൻഡസ്ട്രിയിൽ തനിക്ക് നേരിടേണ്ടി വന്ന മോശം അനുഭവങ്ങൾ തുറന്ന് പറഞ്ഞുകൊണ്ട് ആപ്പാനി ശരത്.

അപ്പാനി ശരത് എന്ന നടനെ മലയാളികൾക്ക് എല്ലാം തന്നെ സുപരിചിതമാണ്. ലിജോ ജോസ് പല്ലിശ്ശേരി സംവിധാനം ചെയ്ത അങ്കമാലി ഡയറീസ് എന്ന സിനിമയിലൂടെയാണ് ശരത് കുമാർ സിനിമ ഫീൽഡിലേക്ക് കടന്നുവന്നത്. ഈ സിനിമയിൽ ശരത്ത് ചെയ്ത കഥാപാത്രത്തിൻ്റെ പേര് അപ്പാനി രവി എന്നാണ്. ഈ കഥാപാത്രം ചെയ്തതിനുശേഷം ആണ് അപ്പാനി ശരത്ത് എന്ന പേര് ലഭിക്കുകയും ചെയ്തത്. താരം സിനിമയിൽ വന്നതിനുശേഷം തനിക്കുണ്ടായ നല്ല അനുഭവങ്ങളും മോശം അനുഭവങ്ങളെയും കുറിച്ച് തുറന്നു പറയുന്നതാണ് സോഷ്യൽ മീഡിയയിലൂടെ വൈറലായി കൊണ്ടിരിക്കുന്നത്.

പല നല്ല സിനിമകളിൽ നിന്നും താൻ തഴയപെട്ടിട്ടുണ്ടെന്നും ആ സമയത്തൊക്കെ ബന്ധുക്കളും സുഹൃത്തുക്കളുമാണ് സപ്പോർട്ട് തന്നതെന്നും പറഞ്ഞു. തന്നെക്കുറിച്ച് പണ്ട് ഒരു വാർത്ത വന്നിരുന്നു അതായത് താൻ കാരവൻ ഇല്ലാതെ അഭിനയിക്കില്ല എന്നത്. ശരത്ത് പറഞ്ഞത് തിരുവനന്തപുരത്തെ ശംഖുമുഖത്ത് ഒരു സിനിമയുടെ ഷൂട്ടിംഗ് നടക്കുന്ന സമയത്ത് തന്നെ കൂടെ പഠിച്ച ഫ്രണ്ട്സും നാട്ടിലുള്ള ചില ബന്ധുക്കളും അവിടെ വന്നിരുന്നു.

താൻ വണ്ടിയിൽ അവിടെ വന്നതിന് ശേഷം അവരോടോത്ത് ഫോട്ടോയും എടുത്തിരുന്നു. ഫോട്ടോയൊക്കെ എടുത്തതിനു ശേഷം ഡ്രസ്സ് മാറുവാൻ വേണ്ടി കാരവനിലേക്ക് കേറുവാൻ നോക്കുന്ന സമയത്ത് അവിടെ നിൽക്കുന്ന ഒരാൾ തന്നെ തടഞ്ഞുനിർത്തി എന്നും. അയാളോട് എന്താണ് കാര്യം എന്ന് ചോദിച്ചപ്പോൾ കാരവനിൽ ഇനി കയറാൻ പറ്റില്ലെന്ന് അയാൾ പറഞ്ഞു.  25 ദിവസം ആ കാരവനിൽ കയറിയാണ് താൻ വസ്ത്രം മാറ്റിയിരുന്നത് എന്നാണ് ശരത് പറഞ്ഞത്.

ഏതാണ് സിനിമയെന്ന് വെളിപ്പെടുത്തില്ല എന്നും പറഞ്ഞു. കാരവനിൽ നിന്നും ഡ്രസ്സ് മാറാൻ സമ്മതിക്കാത്തത് കൊണ്ട് തന്നെ ശംഖുമുഖത്തെ ബാത്റൂമിൽ വെച്ചായിരുന്നു താൻ ഡ്രസ്സ് മാറ്റിയത് എന്നും പറഞ്ഞു. ആ സമയത്ത് താൻ ഒരുപാട് കരഞ്ഞിരുന്നെന്നും. ആ സമയത്ത് തൻ്റെ കൂടെ ഡ്രസ്സ് മാറുവാൻ വേണ്ടി അങ്കമാലി ഡയറീസിലെ ബിറ്റോ ഡേവിസും കൂടെയുണ്ടായിരുന്നു എന്നും പറഞ്ഞു. ആ സമയത്ത് തൻ്റെ കൂടെയുണ്ടായിരുന്ന ബന്ധുക്കളും സുഹൃത്തുക്കളും ഒക്കെ ഇത് കണ്ടിരുന്നെന്നും പറഞ്ഞു.

അതായിരുന്നു തനിക്കുണ്ടായ ഏറ്റവും വലിയ സങ്കടം എന്നും. അത്തരത്തിലുള്ള തന്നെ കുറിച്ചാണ് അപ്പാനി ശരത്ത് കാരവനില്ലാതെ അഭിനയിക്കില്ല എന്ന തരത്തിലുള്ള വാർത്തകൾ വന്നതെന്നും. ഇതുപോലെതന്നെ തന്നെക്കുറിച്ച് മറ്റൊരു വാർത്ത വന്നത് മോഹൻ ലാലിൻ്റെ കാരവിന് താൻ വില പറഞ്ഞു എന്നതാണ്. ലാലേട്ടൻ്റെ മുഖത്ത് നിന്ന് കണ്ണെടുക്കാതെ നോക്കി നിൽക്കുന്ന ഒരാളാണ് താൻ എന്നും വെളിപാടിൻ്റെ പുസ്തകം എന്ന സിനിമയിൽ അഭിനയിക്കുന്ന സമയത്ത് താൻ പാറി പറന്നു നടക്കുകയായിരുന്നു എന്നും അത്രയും സന്തോഷമായിരുന്നു തനിക്കെന്നും പറഞ്ഞു.

എങ്ങനെയെങ്കിലും ഒന്ന് നേരം വെളുത്താൽ മതി എന്നായിരുന്നു കാത്തിരിക്കറ്. കാരണം ലാലേട്ടൻ്റെ കൂടെ അഭിനയിക്കാമല്ലോ എന്നോർത്ത്. അത്തരത്തിലുള്ള അദ്ദേഹത്തിൻ്റെ കാരവന് ഞാൻ വില പറയുമെന്ന് തോന്നുന്നുണ്ടോ എന്നും ശരത് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *