ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകർ ഏറെ കാത്തിരുന്ന വേൾഡ് കപ്പ് ഒക്ടോബർ മാസം ആരംഭിക്കാൻ പോവുകയാണ്. അതിൽ ക്രിക്കറ്റ് നിരൂപകർ ക്രിക്കറ്റ് വേൾഡ് കപ്പ് എടുക്കാൻ സാധ്യതയുള്ള ടീം ഒന്ന് ഇന്ത്യൻ ടീമിൻ്റെ ആണെന്ന് മുൻകൂട്ടി പറഞ്ഞിട്ടുമുണ്ട്. ടീം ഇന്ത്യ വേൾഡ് കപ്പിനുള്ളിലെ അവരുടെ ടീമിനെ പ്രഖ്യാപിച്ചിരിക്കുകയാണ്. വളരെ മികച്ച ടീം എന്നാണ് ക്രിക്കറ്റ് നിരൂപകർ ഈ ടീമിനെ വിലയിരുത്തുന്നതെങ്കിലും ഏറെ ഞെട്ടലോടെയാണ് ഇന്ത്യൻ ആരാധകർ പ്രത്യേകിച്ച് കേരളത്തിലെ ക്രിക്കറ്റ് പ്രേമികൾ ഈ ടീം സെലക്ഷനെ നോക്കി കണ്ടത്.
അതിന് കാരണം അവരുടെ പ്രിയപ്പെട്ട ക്രിക്കറ്റർ സഞ്ജു സാംസണെ ഈ വേൾഡ് കപ്പിൻ്റെ സ്ക്വാഡിൽ ഉൾപ്പെടുത്തിയിട്ടില്ല. ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ നിന്നും പരിക്ക് കാരണം ഒരുപാട് കാലം വിട്ടുനിന്ന കെ എൽ രാഹുലാണ് വീണ്ടും സഞ്ജു സാംസന് പകരം ടീമിലേക്ക് തിരിച്ചെത്തിയത്. ഒരു വിക്കറ്റ് കീപ്പർ കൂടിയായ രാഹുലിൻ്റെ പ്രകടനം വളരെ മോശമായിരുന്നു. പരിക്കു കാരണം ക്രിക്കറ്റിൽ നിന്ന് ഒരുപാട് നാൾ വിട്ടുനിൽക്കുകയും അതിനുശേഷം ഫിറ്റ്നസ് തെളിയിച്ചു വീണ്ടും വന്ന ഒരു താരത്തെ ഉൾപ്പെടുത്തുന്നതിനെതിരെ ഒരുപാട് പേർ രംഗത്തെത്തി.
അതിലും മികച്ച ഫോമിൽ കളിക്കുന്ന സഞ്ജു സാംസനെ ആയിരുന്നു രാഹുലിന് പകരം ടീമിൽ എടുക്കേണ്ടിയിരുന്നത്. അദ്ദേഹത്തിന് ഒരു അവസരം കൊടുക്കണമെന്നും ആരാധകർ ആവശ്യപ്പെട്ടു .പിന്നെ അതുകൂടാതെ ഇഷാൻ കിഷൻ എന്ന ഒരു വിക്കറ്റ് കീപ്പറെ കൂടി ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അടുത്ത കാലത്ത് സ്വപ്ന ഫോമിലാണ് ഇഷാൻ കിഷൻ കളിച്ചുകൊണ്ടിരിക്കുന്നത്. ആ കാരണം കൂടി കൊണ്ടാണ് സഞ്ജു സാംസൺ താഴയപ്പെട്ടത്.
ക്രിക്കറ്റ് ആരാധകർ സഞ്ജുവിനെ സൂര്യകുമാർ യാദവിന് പകരം ചിലപ്പോൾ മധ്യനിരയിൽ പരിഗണിച്ചേക്കാം എന്ന് ചിന്തിച്ചിരുന്നു. എന്നാൽ ആ ചിന്തകളൊക്കെ ആസ്ഥാനത്താക്കിക്കൊണ്ട് സഞ്ജു സാംസണെ പുറത്തിരുത്തുകയും സൂര്യകുമാർ യാദവിനെ ടീമിൽ ഉൾപ്പെടുത്തുകയും ചെയ്തു. 50 ഓവർ കളിയിൽ സൂര്യകുമാർ യാദവിൻ്റെ പ്രകടനം വളരെ മോശമായതുകൊണ്ട് അതിനെതിരെ വിമർശനങ്ങളും ഉയർന്നിട്ടുണ്ട്.
സൂര്യകുമാർ യാദവ് ഒരു 20-20 പ്ലെയർ ആണെന്നും അദ്ദേഹത്തിന് ഒരു നീണ്ട ഇന്ന കളിക്കാനുള്ള കഴിവില്ലെന്നും പറഞ്ഞ് ക്രിക്കറ്റ് നിരൂപകർ രംഗത്തെത്തി. അതുകൊണ്ട് റിസർവിലെങ്കിലും സഞ്ജുവിനെ ഉൾപ്പെടുത്തണമായിരുന്നെന്നും യാദവിൻ്റെ മോശം പ്രകടനമാണ് എങ്കിൽ സഞ്ജുവിനെ കളിപ്പിക്കണമെന്നും ആരാധകർ ആവശ്യപ്പെട്ടു. എന്തായാലും ഈ വരുന്ന വേൾഡ് കപ്പിൽ ഇന്ത്യ ലോകകപ്പ് ഉയർത്തും എന്നാണ് ആരാധകർ കരുതുന്നത് എന്നാൽ ആ ടീമിൽ സഞ്ജുവില്ലാത്തത് ഒരു നിരാശയാണെങ്കിലും എല്ലാ ക്രിക്കറ്റ് ആരാധകരും ഇന്ത്യ വേൾഡ് കപ്പ് ഉയർത്തുന്നതിന് വേണ്ടിയുള്ള ആ സ്വപ്നത്തിലാണ്.