December 18, 2024

അമൃത സുരേഷിന്റെ മകൾ മരിച്ചെന്നു പ്രചാരണം ! ക്ഷമ നശിച്ച് ഒടുവിൽ അമൃത ചെയ്തത് കണ്ടോ

 ഗായികയായ അമൃത സുരേഷിനെയും അനിയത്തി അഭിരാമി സുരേഷിനെയും മലയാളികൾക്കെല്ലാം തന്നെ സുപരിചിതമാണ്. ഇവർ രണ്ടുപേരും മലയാളത്തിലെ റിയാലിറ്റി ഷോ ആയ ബിഗ് ബോസിൽ സീസൺ ടുവിൽ ഒരുമിച്ച് എത്തിയിരുന്നു. കൊറോണ കാരണം ബിഗ് ബോസ് വിജയിയെ തിരഞ്ഞെടുത്തിരുന്നില്ല ആ സീസണിൽ. സോഷ്യൽ മീഡിയയിൽ ഒരുപാട് ആരാധകർ അമൃതക്കും അഭിരാമിക്കും ഉണ്ട്. തങ്ങളുടെ വിശേഷങ്ങളും കുടുംബത്തിലെ വിശേഷങ്ങളും ഒക്കെ ഇവർ സോഷ്യൽ മീഡിയ വഴി പങ്കുവയ്ക്കാറുമുണ്ട്.

ഒരു യൂട്യൂബ് ചാനലിനും അതുപോലെ തന്നെ സോഷ്യൽ മീഡിയ ഫെയിം ആയ ദയ അശ്വതിയും തനിക്കെതിരെ നടത്തിയ കുപ്രചരണങ്ങൾക്ക് കേസ് കൊടുത്തു എന്ന വാർത്തയാണ് സോഷ്യൽ മീഡിയയിലൂടെ വൈറലായി കൊണ്ടിരിക്കുന്നത്. അമൃത പരാതി നൽകിയത് പാലാരിവട്ടം പോലീസ് സ്റ്റേഷനിൽ ആയിരുന്നു. ഈ കേസുമായി ബന്ധപ്പെട്ട കാര്യങ്ങളൊക്കെ തന്നെ അമൃതയും  സഹോദരിയായ അഭിരാമിയും സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്.

അമൃത പറയുന്നത് ദയ അശ്വതി തനിക്കെതിരെ കഴിഞ്ഞ രണ്ടു വർഷത്തിനും മേലെയായി നിരവധി വീഡിയോകൾ ഒക്കെ ചെയ്തു കൊണ്ട് ഫേസ്ബുക്ക് പേജിലൂടെ തന്നെ മോശക്കാരിയാക്കുന്ന വിധത്തിൽ സംസാരിക്കുന്നതെന്ന്. ഇത്രയും കാലം ക്ഷമിച്ചു എന്നാൽ ഇനിയും ക്ഷമിക്കാനാവില്ലെന്നും അതുകൊണ്ടാണ് നിയമ നടപടി സ്വീകരിച്ചതെന്നും അമൃത പറഞ്ഞു. തൻ്റെ ഈ പ്രശ്നത്തിന് ന്യായമായ ഒരു വിധി തനിക്കെതിരെ ഉണ്ടാകുമെന്നാണ് അമൃത വിശ്വസിക്കുന്നതെന്നും പറഞ്ഞു.

അമൃത നൽകിയ മറ്റൊരു പരാതി മിസ്റ്ററി എന്ന യൂട്യൂബ് ചാനലിന് എതിരെയായിരുന്നു. കുറച്ചു ദിവസങ്ങൾക്കു മുന്നേ അന്യഭാഷ നടിയായ അമൃതയുടെ മകൾ മരണപ്പെട്ട വാർത്ത വന്ന സമയത്ത് ആ അമൃത താനാണെന്ന് തെറ്റിദ്ധരിപ്പിച്ചുകൊണ്ട് പ്രേക്ഷകർക്ക് മുന്നിൽ എത്തിച്ചിരുന്നു. അതുപോലെ തന്നെ അമൃത എന്ന പേരിലുള്ള ചില അറിയപ്പെടുന്നവരുടെയും തൻ്റെയും കരയുന്ന ചിത്രം മുതലാക്കി എടുത്തു കൊണ്ട് അവരുടെ ചാനലിന് റീച്ച് കിട്ടുവാൻ വേണ്ടി അവർ ഉപയോഗിച്ചു.

ഇതിനെതിരെയാണ് ആ ചാനലിനെതിരെ അമൃത കേസ് കൊടുത്തിരിക്കുന്നത്. ഈ ചാനലിലെ വാർത്ത കണ്ടുകൊണ്ട് താനാണെന്ന് കരുതി പലരും തന്നെ വിളിച്ചെന്നും അമൃത പറഞ്ഞു. അമൃത പറഞ്ഞത് ഒരുപാട് കാലമായി തൻ്റെ കുടുംബത്തിനെതിരെ മോശം തരത്തിലുള്ള വാർത്തകളും അതുപോലെ തന്നെ വ്യക്തിഹത്യയും സോഷ്യൽ മീഡിയ ആക്രമണങ്ങളും പല ഇല്ലാ കഥകളും പ്രചരിപ്പിക്കുന്നു. കുറേക്കാലമായി ഒന്നും മിണ്ടാതിരുന്നു എന്നാൽ ഇതൊക്കെ പരിധിവിട്ടു കഴിഞ്ഞപ്പോഴാണ് താൻ ഇതിനെതിരെ ഇപ്പോൾ പ്രതികരിച്ചത് എന്ന് പറഞ്ഞു.

ഒരു തെറ്റും ചെയ്യാത്ത തൻ്റെ മകളെ പോലും ഇത്തരത്തിലുള്ള വാർത്തകളിലേക്ക്  വലിച്ചിഴച്ചു. ഇതൊന്നും ഇനി ഒരിക്കലും ഒരു മൗനത്തോടെ നേരിടാൻ താൻ ഒരുക്കമല്ല എന്നും പറഞ്ഞു. കൂടാതെ അമൃത പറഞ്ഞത് നമുക്ക് സത്യസന്ധവും മാന്യവുമായ രീതിയിൽ നമ്മുടെ ഡിജിറ്റൽ ലോകം വളർത്തിയെടുക്കാം എന്നുമാണ്.

Leave a Reply

Your email address will not be published. Required fields are marked *