സംവിധായകൻ നെൽസണിൻ്റെ ഏറ്റവും പുതുതായി ഇറങ്ങിയ ചിത്രമാണ് ജയിലർ. ഈ ചിത്രം തിയേറ്ററുകളിൽ വൻ ഹിറ്റായി മാറിക്കൊണ്ടിരിക്കുകയാണ്. ഈ ചിത്രത്തിന് നല്ല രീതിയിലുള്ള പ്രതികരണമാണ് പ്രേക്ഷകർക്കിടയിൽ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്. ഈ സിനിമയിലെ പാട്ടും വളരെ ഹിറ്റായി മാറിയിട്ടുണ്ടായിരുന്നു. ജയിലർ എന്ന ചിത്രത്തിലെ നായകനായി എത്തുന്നത് രജനീകാന്ത് ആണ്. ഈ ചിത്രത്തിൽ മോഹൻലാൽ അതിഥി വേഷത്തിൽ എത്തുന്നുമുണ്ട്.
ചിത്രത്തിൽ വില്ലനായി എത്തുന്നത് നടൻ വിനായകനാണ്. ഈ ചിത്രത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. രജനികാന്ത് അണ്ണാത്തെ എന്ന ചിത്രത്തിനു ശേഷം അഭിനയത്തിൽ നിന്നും മാറി നിന്നിരുന്നു. നീണ്ട രണ്ടു വർഷത്തെ ഇടവേളക്ക് ശേഷമാണ് രജനീകാന്ത് ജയിലർ എന്ന ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. രജനീകാന്തിൻ്റെ ഈ തിരിച്ചുവരവ് വളരെ ഗംഭീര പ്രകടനത്തോടുകൂടി തന്നെയാണ്. രജനീകാന്തിനെ അദ്ദേഹത്തിൻ്റെ ആരാധകർക്ക് എങ്ങനെ കാണാനാണോ ആഗ്രഹം ആ രീതിയിലായിരുന്നു ഈ ചിത്രത്തിലെ താരത്തിൻ്റെ കഥാപാത്രം.
ജയിലർ എന്ന ചിത്രം തിയേറ്ററുകളിൽ റിലീസ് ആയതിനുശേഷം വിനായകൻ എന്ന വില്ലൻ്റെ കഥാപാത്രത്തെ കുറിച്ചുള്ള ചർച്ചകളാണ് സോഷ്യൽ മീഡിയകളിൽ നിറഞ്ഞുനിൽക്കുന്നത്. വളരെയധികം മികച്ച അഭിനയമാണ് വിനായകൻ ഈ സിനിമയിൽ കാഴ്ച വെച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ ചിത്രത്തിലെ വിനായകൻ്റെ അഭിനയം മികച്ച രീതിയിലുള്ള പ്രേക്ഷകശ്രദ്ധ നേടിക്കൊടുക്കുകയും ചെയ്തിട്ടുണ്ട്. ഈ ചിത്രത്തിൽ വില്ലൻ്റെ വേഷത്തിനായി ആദ്യം മമ്മൂട്ടിയെ ആയിരുന്നു പരിഗണിച്ചത് എന്ന വാർത്തകൾ പുറത്തു വന്നിട്ടുണ്ട്.
ഈ ഒരു വാർത്തയെക്കുറിച്ചുള്ള സംശയം ഇല്ലാതാക്കുവാൻ വേണ്ടി ഈ ചിത്രത്തിൻ്റെ സംവിധായകൻ നെൽസനോട് തന്നെ ചോദിച്ചിരിക്കുകയാണ്. ഈ ചോദ്യത്തിന് നെൽസൺ പറഞ്ഞ മറുപടി ഈ ഒരു വേഷം ചെയ്യാൻ മമ്മൂട്ടി സാർ തന്നെ വേണമെന്നില്ലായിരുന്നു എന്നാണ്. താൻ ആദ്യം തീരുമാനിച്ചത് വലിയ ഒരു താരത്തിനെ വില്ലൻ വേഷത്തിൽ ഈ സിനിമയിൽ കൊണ്ടുവരാൻ ആയിരുന്നു എന്നും പറഞ്ഞു. എന്നാൽ അത്തരത്തിൽ വലിയൊരു നടൻ ഈ വില്ലൻ കഥാപാത്രം ചെയ്തിരുന്നെങ്കിൽ ഇപ്പോൾ കിട്ടിയ വിജയം കിട്ടുമായിരുന്നില്ല എന്നാണ്.
കൂടാതെ അദ്ദേഹം പറഞ്ഞത് വിനായകനെ തനിക്ക് ഒരുപാട് ഇഷ്ടമാണെന്നും വിനായകൻ്റെ ലുക്ക് സൂപ്പർ ആണെന്നും ആണ്. അത് കൂടാതെ ഈ ചിത്രത്തിൽ വില്ലൻ കഥാപാത്രം അഭിനയിക്കുന്നത് ഒരു മലയാള നടൻ വേണമായിരുന്നു എന്നുള്ളത് തനിക്ക് നിർബന്ധമായിരുന്നു എന്നും പറഞ്ഞു. കാരണം ഈ സിനിമയിൽ താൻ എഴുതിയ കഥാപാത്രം ഒരു മലയാളി വില്ലൻ ആയിരുന്നു. അതുകൊണ്ടുതന്നെ ആ റോൾ ചെയ്യുവാൻ വിനായകൻ തന്നെയായിരുന്നു ബെസ്റ്റ് എന്നും നെൽസൺ പറഞ്ഞു.