December 21, 2024

54 ആം വയസ്സിൽ വൈകിയാണെങ്കിലും ഉർവശിയെ തേടി ആ ഭാഗ്യം എത്തി ! സൗഭാഗ്യത്തിൽ ഉർവശിയും കുടുംബവും വളരെ സന്തോഷത്തിലാണ്

എട്ടാമത്തെ വയസ്സിൽ  തന്നെ അഭിനയരംഗത്തു  കടന്നു വന്നുകൊണ്ട് മലയാളി പ്രേക്ഷകരുടെ മനം കവർന്ന നടിയാണ് ഉർവശി. കവിത രഞ്ജിനി എന്നായിരുന്നു യഥാർത്ഥ നാമം എന്നാൽ അഭിനയരംഗത്ത് വന്നപ്പോൾ ഉർവശി എന്ന നാമത്തിലാണ് അറിയപ്പെടുന്നത്. ഉർവശി ഒക്ടോബർ 2000 ത്തിൽ മനോജ്‌ കെ ജയനെ വിവാഹം ചെയ്തു. ഇവർക്കു ഒരു മകൾ ആണ് ഉള്ളത്.മകളുടെ പേര് തേജലക്ഷ്മി എന്നാണ്. എന്നാൽ ഇവരുടെ വിവാഹ ജീവിതം വെറും 8 വർഷം മാത്രമേ നീണ്ടു നിന്നുള്ളു.

ചില പൊരുത്തക്കേടുകൾ കാരണം ഇവർ വേർപിരിഞ്ഞു. വിടരുന്ന മൊട്ടുകൾ എന്ന സിനിമയിലൂടെ ആയിരുന്നു ഉർവശി സിനിമ അഭിനയത്തിലേക് വന്നതെങ്കിലും ആ ചിത്രത്തിലെ കഥാപാത്രം അത്ര ശ്രദ്ധിക്കപ്പെട്ടില്ല. എന്നാൽ മമ്മൂട്ടിയുടെ കൂടെ 1984 അഭിനയിച്ച എതിർപ്പുകൾ എന്ന സിനിമയിലെ കഥാപാത്രത്തിലൂടെ ജനശ്രദ്ധ പിടിച്ചുപറ്റി ഉർവശി. പിന്നീടങ്ങോട്ട് സിനിമയിൽ ഉർവശിയുടെ ഉയർച്ചയായിരുന്നു.

ഒരു നടി എന്നതിലുപരി ഡബ്ബിങ് ആർട്ടിസ്റ്റ്, അവതാരക, തിരക്കഥാകൃത്ത്, ചലച്ചിത്ര നിർമ്മാതാവ് തുടങ്ങിയ മേഖലകളിൽ ഒക്കെ തൻ്റെ കഴിവ് തെളിയിക്കുവാൻ ഉർവശിക്ക് സാധിച്ചിട്ടുണ്ട്. ഉർവശിക്ക് ദേശീയ ചലച്ചിത്ര അവാർഡ് ഉൾപ്പെടെ നിരവധി അവാർഡുകൾ ലഭിച്ചിട്ടുണ്ട്. താരത്തിൻ്റെ ഇപ്പോഴത്തെ ഭർത്താവ് ശിവപ്രസാദ് ആണ്. 2013ലാണ് ഉർവശി ശിവപ്രസാദിനെ വിവാഹം ചെയ്തത്. മീഡിയകളിൽ അധികം സജീവമായിരുന്നില്ല ഉർവശി.

എന്നാൽ ഈ അടുത്ത് ഒരു ഇൻസ്റ്റാഗ്രാം പേജ് തുടങ്ങുകയും ചെയ്തു. ഈ ഇൻസ്റ്റാഗ്രാം പേജ് തുടങ്ങിയതോടുകൂടി ജനശ്രദ്ധ കീഴടക്കുവാൻ ഉർവശിക്ക് സാധിച്ചിട്ടുമുണ്ട്. താരം പങ്കുവെക്കുന്ന വീഡിയോകളും ഫോട്ടോസും ഒക്കെ കാണുവാൻ നിരവധി ആരാധകരാണ് കാത്തുനിൽക്കുന്നത്. ഉർവശിക്ക് രണ്ട് മക്കളാണ്. മകൾ കുഞ്ഞാറ്റയും മകൻ ഇഷാനും. രണ്ട് മക്കൾക്കൊപ്പം നിന്നുകൊണ്ടുള്ള ഫോട്ടോ ഉർവശി പങ്കുവെച്ചിരുന്നു.

ആ ഫോട്ടോ മലയാളികൾ ഒന്നടങ്കം രണ്ടുകൈയും നീട്ടി സ്വീകരിക്കുകയും ചെയ്തിരുന്നു. ഇപ്പോൾ ഉർവശി പങ്ക് വെച്ചിരിക്കുന്നത് തൻ്റെ ഭർത്താവും മകനും ഒത്തുള്ള ചിത്രമാണ്. ഈ ചിത്രത്തിന് ക്യാപ്ച്ചർ ദ മോമെൻ്റ് ലിവ്സ് ഫോർ എവർ എന്ന അടിക്കുറിപ്പും ആണ് താരം നൽകിയിട്ടുള്ളത്. താരം പങ്കുവെച്ചിരിക്കുന്ന ഈ ചിത്രങ്ങൾ എടുത്തിരിക്കുന്നത് ദുബായിൽ നിന്നാണ്. ഈ ചിത്രത്തിനു താഴെ നിരവധി കമൻ്റുകൾ ആണ് വരുന്നത്.

തനിക്ക് ലഭിക്കുന്ന ഏത് കഥാപാത്രത്തെയും അതിൻ്റെതായ ശൈലിയിൽ ചെയ്തുകൊണ്ട് പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റുവാൻ ഉർവശിക്ക് സാധിക്കാറുണ്ട്. നിരവധി നല്ല കഥാപാത്രങ്ങൾ ഉർവശി ചെയ്തിട്ടുണ്ട്. സീരിയസ് വേഷങ്ങളും ഹാസ്യവേഷങ്ങളും എല്ലാം വേണ്ടപോലെ കൈകാര്യം ചെയ്യുവാൻ ഉർവശിക്ക് സാധിക്കാറുണ്ട്. ഒത്തിരി ആരാധകർ നടിക്ക് ഉണ്ട്. താരത്തിനെ തേടി യുഎഇ ഗോൾഡൻ വിസ ലഭിച്ച വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുന്നത്. വൈകിയാണെങ്കിലും ഈ സൗഭാഗ്യം ലഭിച്ചതിൽ താരം വളരെ സന്തോഷത്തിലാണ്.   

Leave a Reply

Your email address will not be published. Required fields are marked *