വെബ് സീരീസ്, ഹ്രസ്വ ചിത്രങ്ങൾ,ഓടിടി, ബിഗ് സ്ക്രീൻ തുടങ്ങിയ എല്ലാ മേഖലകളിലും സാന്നിധ്യം അറിയിച്ച നടനാണ് ഹക്കീം ഷാ. വളരെ ചുരുക്കം സിനിമകളിൽ മാത്രമാണ് അഭിനയിച്ചിട്ടുള്ളത് എങ്കിലും പ്രേക്ഷകരുടെ മനസ്സു കീഴടക്കാൻ ഹക്കീമിന് സാധിച്ചിട്ടുണ്ട്. ഒരു അഭിമുഖത്തിനിടെ ഹക്കീം പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയകളിൽ വൈറലായി കൊണ്ടിരിക്കുന്നത്. ഹക്കീം ചെയ്ത സിനിമകളെക്കുറിച്ച് സംസാരിക്കവേ ദുൽഖർ സൽമാൻ നായകനായ ചാർളി എന്ന ചിത്രത്തിൽ താരം അഭിനയിച്ചതിനെക്കുറിച്ചും പറഞ്ഞിരുന്നു.
പല സിനിമകളിലും പല റോളുകളിലും ഡ്യൂപ്പുകളെ വെച്ചാണ് ചെയ്യാറുള്ളത്. അതുപോലെ തന്നെ ദുൽഖറിൻ്റെ ഡ്യൂപ്പായി അതേ ഹൈറ്റും വെയിറ്റും ഒക്കെയുള്ള ഒരാളെ ആവശ്യമായിരുന്നു. സിനിമയിൽ ദുൽഖർ ഇല്ലാത്ത സമയത്ത് അദ്ദേഹത്തെ പോലെ തോന്നിക്കുന്ന ഒരാൾ ആവശ്യമായിരുന്നു. ഹക്കീമിൻ്റെ വെയ്റ്റും അതുപോലെ തന്നെ ആകാരപ്രകൃതിയും ഒക്കെ തന്നെ ദുൽഖറിൻ്റെ പോലെ ആയതുകൊണ്ട് ഭാഗ്യം ആയിരുന്നു എന്നും പറഞ്ഞു.
ഹക്കീം ബൈക്കോടിച്ചു പോകുന്നത് കാണുമ്പോൾ ദുൽഖർ ആണെന്ന് തോന്നുമെന്നും കാരണം ഇതൊക്കെ വൈഡ് ഷോട്ട് ആയതുകൊണ്ടാണ് എന്നും പറഞ്ഞു. അതുകൊണ്ടുതന്നെ ഇത്തരം സീനുകൾക്കൊന്നും ദുൽഖറിനെ ആവശ്യമില്ലായിരുന്നു. അതുകൊണ്ടുതന്നെ അദ്ദേഹം പാക്കപ്പ് പറഞ്ഞു പോകുകയും ചെയ്തു. അതിനു ശേഷം എടുത്ത സീനുകളിൽ എല്ലാം തന്നെ താനായിരുന്നു അഭിനയിച്ചത് എന്നും ഹക്കീം പറഞ്ഞു. ഏകദേശം ചാർളി എന്ന സിനിമയിൽ 60 ഷോട്ടോളം ദുൽഖറിന് പകരക്കാരനായി താൻ ചെയ്തിട്ടുണ്ടെന്നും പറഞ്ഞു.
അതുപോലെതന്നെ ചാർളിയിൽ കുതിരയുടെ പിറകെ ഓടുന്ന ഒരു സീൻ ഉണ്ടായിരുന്നു. ആ സമയത്ത് ദുൽഖറിൻ്റെ കാലിന് സുഖമില്ലായിരുന്നു. അതുകൊണ്ടുതന്നെ ദുൽക്കറിന് ആ കാലും വെച്ച് ഓടുവാൻ പറ്റില്ലായിരുന്നു. അത് കുതിരയുടെ കൂടെ ഓടി ചെയ്യേണ്ട സീനായിരുന്നു. അതുകൊണ്ടുതന്നെ അദ്ദേഹത്തിന് പകരക്കാരനായി കുതിരയുടെ കൂടെ ഓടിയത് താനാണെന്നും ഹക്കീം പറഞ്ഞു. അതുപോലെ തന്നെ സിനിമയുടെ ആദ്യം ടെസയുടെ കൂടെ ബൈക്കിൽ വന്നിറങ്ങുന്ന സീനിൽ ദുൽഖറിന് പകരം ഹക്കിം ആയിരുന്നു അഭിനയിച്ചത് എന്നും പറഞ്ഞു.
ഹക്കിം പറയുന്നത് തൻ്റെ ഏറ്റവും വലിയ ആഗ്രഹം സിനിമയിൽ അഭിനയിക്കുക എന്നതാണെന്നും അത് തന്നെയാണ് തൻ്റെ ജീവിതവും എന്നാണ്. പ്രണയവിലാസം എന്ന സിനിമയിലെ ഹക്കീമിൻ്റെ അഭിനയത്തിന് നല്ല അഭിപ്രായങ്ങളാണ് പ്രേക്ഷകർ പറയുന്നത്. അതിന് എല്ലാ പ്രേക്ഷകരോടും നന്ദി പറയുകയും ചെയ്തു. ചാർളി എന്ന സിനിമയിലെ അസിസ്റ്റൻ്റ് ഡയറക്ടർ ആയിരുന്നു ഹക്കിം. താരം ചെയ്യുന്ന വേഷങ്ങളെല്ലാം തന്നെ ഒന്നിനൊന്നു മെച്ചപ്പെട്ടതാണ്. ഇപ്പോൾ മലയാളത്തിനു പുറമേ തമിഴിലും തെലുങ്കിലും ഒക്കെ അഭിനയിക്കുന്നുണ്ട് ഹക്കീം.