ഒരു ഇൻ്റർവ്യൂവിനിടെ സാന്ദ്ര തോമസ് തൻ്റെ കല്യാണസാരിയുടെ വില എത്രയാണ് എന്ന് പറയുന്ന വീഡിയോ ആണ് സോഷ്യൽ മീഡിയയിലൂടെ വൈറലായി കൊണ്ടിരിക്കുന്നത്. അവതാരിക കല്യാണ ഡ്രസ്സിന് എത്ര രൂപയാണെന്ന് ചോദിച്ചപ്പോൾ സാന്ദ്രയുടെ ഭർത്താവായ വിൽസൺ പറഞ്ഞു തനിക്ക് ഓർമ്മയില്ലെന്ന്. സാന്ദ്ര തിരിച്ച് അവതാരകയോട് ചിരിച്ചുകൊണ്ട് ഡ്രസ്സിൻ്റെ പൈസ ഗസ്സ് ചെയ്യുവാൻ ആവശ്യപ്പെടുകയായിരുന്നു. സാന്ദ്രയുടെ ചിരി കണ്ടപ്പോൾ തന്നെ അവതാരിക പറഞ്ഞു പൈസ അധികം ഒന്നുമായി കാണില്ല എന്ന് തനിക്ക് തോന്നുന്നു എന്ന്.
സാന്ദ്ര തൻ്റെ കല്ല്യാണ ഡ്രസ്സിന് വെറും 5000 രൂപ മാത്രമേ ആയുള്ളൂ എന്നാണ് പറഞ്ഞത്. സാന്ദ്ര പറഞ്ഞത് താനും ടിയയും കൂടെ പോയി തുണിയെടുത്ത് അതിന് സൈഡിൽ ലെയ്സ് ഒക്കെ വെച്ച് പിടിപ്പിച്ച് അടിപൊളി ആക്കിയതാണ് സാരി എന്ന്. സാന്ദ്ര പറയുന്നുണ്ട് സാധാരണ കല്ല്യാണത്തിന് എല്ലാവരും വൈറ്റ് ഗൗണോ സാരിയോ ആണ് ധരിക്കാറെന്ന്. അതിൽ നിന്നുമൊക്കെ ഒരു വെറൈറ്റി ആയിക്കോട്ടെ എന്ന് കരുതിയാണ് കോപ്പർ നിറത്തിലുള്ള സാരി ധരിച്ചത് എന്ന്.
എന്നാൽ ആ സാരിയുടെ ബ്ലൗസിൽ കുറച്ചു വർക്കുകൾ ചെയ്തത് ടിയ ആണെന്നും വർക്ക് ചെയ്തതുകൊണ്ട് ബ്ലൗസിന് കുറച്ചു പൈസയായി എന്നും പറഞ്ഞു. തൻ്റെ കല്യാണത്തിന് കോപ്പർ കളർ സാരി സജസ്റ്റ് ചെയ്തത് ആൻ ആണെന്നും പറഞ്ഞു. അമ്രപാളി ജ്വല്ലറി ധരിക്കാനും ആൻ പറഞ്ഞെങ്കിലും അവിടെ അമ്രപാളി ജ്വല്ലറി കിട്ടിയില്ലെന്നും പറഞ്ഞു. കൂടാതെ അവതാരിക ചോദിക്കുന്നുണ്ട് രണ്ടാമത് ധരിച്ച റോസ് കളർ സാരി ആരുടെ സെലക്ഷൻ ആണെന്ന്.
അപ്പോൾ സാന്ദ്ര പറയുന്നുണ്ട് അത് സെലക്ട് ചെയ്തത് ബീന മേം ആണെന്ന്. തനിക്ക് ഇത്തരം ഡ്രസ്സുകളോടോന്നും താല്പര്യമില്ലെന്നും എന്തെങ്കിലും ധരിക്കുക എന്ന് മാത്രമായിരുന്നു ആ സമയത്തൊക്കെ എന്നും സാന്ദ്ര പറഞ്ഞു. കൂടാതെ അവതാരിക ചോദിക്കുന്നുണ്ട് കല്യാണത്തിന് വിളിക്കാതെ ആരെങ്കിലും വന്നപ്പോൾ ഇവനെയൊക്കെ ആരാണ് വിളിച്ചത് എന്ന് തോന്നിയിട്ടുണ്ടോ എന്ന്. ഉടൻതന്നെ സാന്ദ്ര പറയുന്നുണ്ട് കല്യാണത്തിന് വിളിക്കാതെ വന്നവരും ഉണ്ടെന്ന്.
എന്നാൽ അവരുടെ പേര് വെളിപ്പെടുത്താൻ പറ്റില്ലെന്നും. അവതാരിക ഇവരോട് ചോദിക്കുന്നുണ്ട് ഇപ്പോഴാണ് കല്യാണം കഴിക്കുന്നത് എങ്കിൽ എന്തൊക്കെ മാറ്റങ്ങളാണ് കൊണ്ടുവരിക എന്ന്. ഉടൻതന്നെ രണ്ടുപേരും പറഞ്ഞത് ഞങ്ങൾ രജിസ്റ്റർ ഓഫീസിൽ പോയി രജിസ്റ്റർ മേരേജ് ചെയ്യുക മാത്രമേ ചെയ്യുകയുള്ളൂ. ആർഭാടങ്ങൾക്ക് ഒന്നും തന്നെ താല്പര്യമില്ലെന്നും അനാവശ്യമായി പണം ചെലവാക്കുന്നത് ഒഴിവാക്കാമെന്നും. അവതാരക സിനിമയെ കുറിച്ച് ചോദിച്ചപ്പോൾ സാന്ദ്ര പറഞ്ഞത് ത്രില്ലർ മൂവി ചെയ്യണമെന്ന് ഒരിക്കലും വിചാരിച്ചില്ലെന്നും അവിചാരിതമായി ചെയ്തതാണെന്നും. എന്നാൽ മമ്മൂട്ടിയെ വെച്ച് ഒരു സിനിമ ചെയ്യാനായിരുന്നു പ്ലാൻ എന്നും.