കുട്ടികൾക്കും കുടുംബങ്ങൾക്കും ഏറെ പ്രിയപ്പെട്ട പരമ്പര ആയ ഉപ്പും മുളകും പരമ്പരയിലെ ബാലുവും നീലുവും ബിഗ് സ്‌ക്രീനിൽ എത്തിയിരിക്കുകയാണ്. ആഷാദ് ശിവരാമൻ സംവിധാനം ചെയ്ത ലൈയ്ക്ക എന്ന സിനിമയിലൂടെ ആണ് ഇവർ ഒന്നിക്കുന്നത്. രസകരമായ ഒരു കുടുംബ ചിത്രം ആയി പ്രേക്ഷകർക്ക് ആസ്വദിക്കാവുന്ന തരത്തിൽ തന്നെ ആണ് സംവിധായകൻ അവധിക്കാല റിലീസുമായി തീയറ്ററുകളിലേക്ക് എത്തിച്ചിരിക്കുന്നത്.കഥയിലേക്കും കഥാപാത്രങ്ങളിലേക്കും കടന്നാൽ ഈ ചിത്രത്തിൽ ശബ്ദ സാന്നിധ്യം കൊണ്ടു മാത്രം പ്രത്യക്ഷത്തിൽ വരുന്ന അലൻസിയർ ആണ് മെയിൻ.
ലൈയ്ക്ക എന്ന ടൈറ്റിൽ പോലെ തന്നെ ഇത് ഒരു നായ്ക്കുട്ടിയെ ചുറ്റി പറ്റി ഉള്ള കഥയാണ്. മനുഷ്യരോട് ആദ്യം ഇണങ്ങിയ ജീവികളിൽ നായ മഹാഭാരതം മുതലുള്ള പുരാണങ്ങളിൽ വരെ കഥാപാത്രവും ആണ്.ഇതിൽ വലിയ ഒരു കഥാപാത്രം ആയി വരുന്ന ലൈയ്ക്ക ചെലുത്തുന്ന ചിരിയുടെ സ്വാധീനം ചെറുതല്ല. നായയെ അല്ലെങ്കിൽ വളർത്തു മൃഗങ്ങളെ ഇഷ്ട്ടപ്പെടുന്ന ഓരോ പ്രേക്ഷകനും മനസ്സ് നിറഞ്ഞ ചിത്രം കൂടി ആണ് ലൈയ്ക്ക
തഗ്ഗ് കുടുംബമായി വർഷങ്ങളോളം ആയി പ്രേക്ഷകരെ ചിരിപ്പിക്കുന്ന ഉപ്പും മുളകും പരമ്പരയിലെ ബിജു സോപാനവും നിഷ സാരങ്ങും സിനിമയിൽ എത്തുമ്പോൾ നിറയെ തമാശയും ഒപ്പം അൽപ്പം വൈകാരികതയും കൊണ്ട് മറ്റൊരു തലത്തിലേക്ക് അവരുടെ അഭിനയ മികവിനെ കണ്ടു ചെന്ന് എത്തിക്കുകയാണ്. കേവലം ഹാസ്യ താരങ്ങൾ എന്നതിലുപരി മികച്ച അഭിനേതാക്കൾ എന്ന നിലയിലേക്ക് വളർന്നു വരുന്നു എന്ന് അടയാളപ്പെടുത്തുന്ന ചിത്രം കൂടി ആണ് ലൈയ്ക്ക
നിറഞ്ഞ ചിരിയുമായി ആദ്യ പകുതി പിന്നിടുമ്പോൾ അഭിനയത്തിൽ ഇത് വരെ ചെയ്യാത്ത കഥാപാത്രവുമായി എത്തുന്ന സുധീഷ്. വ്യത്യസ്തമായ കഥാപാത്രങ്ങൾ ഈ അടുത്ത് ലഭിക്കുന്ന അദ്ദേഹത്തിന്റെ മികച്ച കഥാപാത്രങ്ങളിൽ ഒന്നാവുകയാണ് ലൈയ്ക്ക. കുട്ടികൾക്കും കുടുംബങ്ങൾക്കും ഒപ്പം കണ്ടു രസിക്കാവുന്ന ഒരു ക്ലീൻ അവധിക്കാല ചിത്രമായി വിജയകരമായി പ്രദർശനം തുടരുകയാണ് ചിത്രം