മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ബോളിവുഡ് താരങ്ങളിൽ ഒരാളാണ് അക്ഷയ് കുമാർ. ബോളിവുഡ് സിനിമകളിലൂടെയാണ് ഇദ്ദേഹം മുഴുവനായും ശ്രദ്ധിക്കപ്പെട്ടത്. ഒരു മലയാള സിനിമയിൽ പോലും ഇതുവരെ അഭിനയിച്ചിട്ടില്ലെങ്കിലും മലയാളത്തിൽ നിരവധി ആരാധകരാണ് താരത്തിനുള്ളത്. ശക്തമായ സംഘപരിവാർ നിലപാട് സ്വീകരിക്കുന്ന വ്യക്തികളിൽ ഒരാളാണ് ഇദ്ദേഹം. അതുകൊണ്ടു തന്നെ അത്തരത്തിലുള്ള ആളുകളെ മുഴുവൻ മലയാളികൾ ഒരു ട്രോൾ മെറ്റീരിയൽ ആയിട്ടാണ് കാണുന്നത് എന്നതുകൊണ്ട് ആയിരിക്കാം ഇതുവരെ ഒരു മലയാള സിനിമയിൽ പോലും ഇദ്ദേഹം അഭിനയിക്കാത്തത്.
എന്നാൽ ആരാധകരെ ഏറെ സന്തോഷിപ്പിച്ചുകൊണ്ടുള്ള ഒരു വാർത്തയാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. ഗിന്നസ് വേൾഡ് റെക്കോർഡ് കരസ്ഥമാക്കിയിരിക്കുകയാണ് നടൻ ഇപ്പോൾ. എന്നാൽ ഇത്രയും ഗതികെട്ട ഒരു കാര്യത്തിന് ഇതുവരെ ആർക്കും ഗിന്നസ് വേൾഡ് റെക്കോർഡ് ലഭിച്ചു കാണില്ല എന്നാണ് വിമർശകർ പറയുന്നത്. ലോകത്ത് ഒരു സൂപ്പർസ്റ്റാറിനും ഇത്തരത്തിലുള്ള ഒരു ഗതികേട് വരുത്തരുതേ എന്നൊക്കെയാണ് ഇപ്പോഴും വിമർശകർ പറഞ്ഞുകൊണ്ടിരിക്കുന്നത്. അക്ഷയ് കുമാറിന്റെ ഏറ്റവും പുതിയ ചിത്രമാണ് സെൽഫി.
മലയാളത്തിലെ നാടൻ പൃഥ്വിരാജ് അടക്കം നിർമ്മാണ പങ്കാളികൽ ആയിട്ടുള്ള ഒരു സിനിമ കൂടിയാണ് ഇത്. സൂപ്പർ ഹിറ്റ് മലയാള ചലച്ചിത്രമായ ഡ്രൈവിംഗ് ലൈസൻസ് എന്ന ചിത്രത്തിന്റെ ഹിന്ദി റീമേക്കായിരുന്നു സെൽഫി എന്ന ചിത്രം. ഈ ചിത്രത്തിന്റെ പ്രചാരണ പരിപാടികൾക്ക് വേണ്ടി അക്ഷയ് കുമാർ നടത്തിയ ഒരു കാര്യമാണ് ഇപ്പോൾ ഗിന്നസ് വേൾഡ് റെക്കോർഡിന് അർഹമായി മാറിയിരിക്കുന്നത്. സെൽഫി എന്ന ചിത്രത്തിന്റെ പ്രചാരണ പരിപാടികൾക്ക് വേണ്ടി ഇദ്ദേഹം നിരവധി സെൽഫികളാണ് എടുത്തിരിക്കുന്നത്. മൊത്തം 184 സെൽഫികളാണ് അക്ഷയ് കുമാർ എടുത്തിരിക്കുന്നത്.
മൂന്നു മിനിറ്റ് നേരം കൊണ്ടാണ് ഇദ്ദേഹം ഇത്രയും അധികം സെൽഫികൾ എടുത്തിരിക്കുന്നത്. ഏറ്റവും ചുരുങ്ങിയ സമയത്തിനുള്ളിൽ ഏറ്റവും കൂടുതൽ സെൽഫികൾ എടുത്തു എന്ന ഗിന്നസ് വേൾഡ് റെക്കോർഡ് ആണ് ഇദ്ദേഹം സ്വന്തമാക്കിയിരിക്കുന്നത്. മുംബൈയിലെ ഒരു സ്റ്റുഡിയോയിൽ വച്ചായിരുന്നു ഈ സംഭവം അരങ്ങേറിയത്. 240ലധികം ആരാധകർ ആയിരുന്നു അക്ഷയ്കുമാറിനെ കാണുവാനായി സ്റ്റുഡിയോയിൽ തടിച്ചു കൂടിയത്. ആരാധകർ എല്ലാവരും വരി വരിയായി നിന്നു കൊണ്ടായിരുന്നു സെൽഫി എടുത്തത്.