ആറാട്ട് എന്ന മോഹൻലാലിൻ്റെ മലയാള സിനിമ കണ്ട് ചിത്രത്തിന് കമൻ്റ് ഇട്ടതിൻ്റെ പേരിൽ സോഷ്യൽ മീഡിയയിൽ വൈറലായ വ്യക്തിയാണ് സന്തോഷ് വർക്കി. ഇദ്ദേഹത്തെ മലയാളികൾക്ക് എല്ലാം തന്നെ സുപരിചിതമാണ്. സന്തോഷ് മോഹൻലാലിൻ്റെ ഒരു കടുത്ത ആരാധകനാണെന്ന് പറഞ്ഞു കൊണ്ടായിരുന്നു സോഷ്യൽ മീഡിയയിൽ സജീവമായത്. സന്തോഷ് വർക്കി സിനിമ നടിമാരെ വെച്ചുകൊണ്ടുതന്നെ പല വീഡിയോകളും ഉണ്ടാക്കി പ്രചരിപ്പിക്കാറുണ്ട് അതൊക്കെ തന്നെ വളരെ പെട്ടെന്ന് വൈറൽ ആകാറുമുണ്ട്.
ഇദ്ദേഹം പലതരത്തിലുള്ള ഗോസിപ്പുകളും മെനഞ്ഞെടുക്കാറുണ്ട്. അത്തരത്തിൽ ഹണി റോസിനെയും മോഹൻലാലിനെയും ഒന്നിപ്പിച്ചുകൊണ്ടാണ് പുതിയ ഗോസിപ്പുമായി എത്തിയിരിക്കുന്നത്. ഈ ഗോസിപ്പാണ് ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്നത്. ഹണി റോസ് ഇപ്പോൾ സിനിമകളിൽ അല്ല കൂടുതലായും ഉദ്ഘാടന ചടങ്ങുകളിലാണ് നിറഞ്ഞു നിൽക്കുന്നത് എന്ന് പറഞ്ഞു കൊണ്ടായിരുന്നു വീഡിയോ തുടങ്ങിയത്.
സന്തോഷ് പറയുന്നത് ഹണി റോസിന് തൻ്റെതായിട്ടുള്ള യാതൊരു നിലപാടുകളും ഇല്ലെന്നാണ്. ഹണി റോസും മോഹൻലാലും ഒരുമിച്ച് സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇവർ തമ്മിൽ സിനിമയിലുള്ള ബന്ധം അല്ലാതെ വേറെ തരത്തിലുള്ള എന്തെങ്കിലും ബന്ധം ഉണ്ടോ എന്നുള്ള സംശയമുണ്ടെന്ന തരത്തിലും സംസാരിച്ചു. ഹണി റോസിൻ്റെത് ഒരു ആവറേജ് ആയിട്ടുള്ള അഭിനയമാണെന്നും, ഒരു ഗ്ലാമറസ് ഡോൾ കൂടിയാണ് ഹണി എന്നാണ് സന്തോഷിൻ്റെ അഭിപ്രായം.
സമൂഹത്തിലെ പ്രശ്നങ്ങൾക്ക് ഒന്നും തന്നെ ഹണി റോസിന് യാതൊരുതരത്തിലുള്ള നിലപാടും ഇല്ലെന്നും പറഞ്ഞു. സിനിമാ താരങ്ങളായാലും മറ്റ് ആരായാലും ശരി അത് ആണായാലും പെണ്ണായാലും വിവാഹശേഷം മറ്റൊരു സ്ത്രീയുമായോ പുരുഷനുമായോ ബന്ധം പുലർത്തുന്നത് തെറ്റാണെന്ന നിലപാടുകാരനാണ് സന്തോഷ് വർക്കി. വിവാഹശേഷമുള്ള ഇത്തരം ബന്ധങ്ങൾ മുന്നോട്ടുകൊണ്ടുപോകുന്നത് നല്ലതല്ല എന്നാണ് അദ്ദേഹം തൻ്റെ വീഡിയോയുടെ അവസാനം പറഞ്ഞത്.
മോഹൻലാൽ- ദി ജീനിയസ് ആൻഡ് മെസഞ്ചർ ഓഫ് ലവ് എന്ന പേരിൽ അദ്ദേഹം ഒരു ബുക്ക് എഴുതിയിട്ടുണ്ട്. ഇംഗ്ലീഷിൽ എഴുതിയ ഈ പുസ്തകത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിൻ്റെ ജീവിതരീതിയും യാത്രയും ആണ് ഉൾപ്പെടുത്തിയിട്ടുള്ളത്. മോഹൻലാൽ അഭിനയിക്കുന്ന സിനിമകളെല്ലാം തന്നെ റിലീസ് ചെയ്യുന്ന ദിവസം തന്നെ പോയി കാണുകയും മോഹൻലാലിനെ സപ്പോർട്ട് ചെയ്ത് സംസാരിക്കാറുമുണ്ട്.
മോഹൻലാൽ അവതാരകനായി എത്തുന്ന ബിഗ് ബോസിൽ പങ്കെടുക്കാൻ സന്തോഷ് വർക്കിക്ക് താല്പര്യമുണ്ടെന്നും അതിനുവേണ്ടിയുള്ള കാര്യങ്ങളൊക്കെ ആരംഭിച്ചിട്ടുണ്ടെന്നും പറഞ്ഞു. മോഹൻലാലിനോടുള്ള ആരാധന കൊണ്ട് തന്നെയായിരിക്കാം അദ്ദേഹം അവതരിപ്പിക്കുന്ന പരിപാടിയിൽ പങ്കെടുക്കണമെന്ന് താല്പര്യം. അദ്ദേഹം ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷനിൽ എൻജിനീയറിങ്ങിൽ ബിരുദം നേടിയിട്ടുണ്ട്. പി എച്ച് ഡി എടുക്കാനുള്ള ശ്രമത്തിലാണ് ഇപ്പോൾ.