January 22, 2025

ഒടുവിൽ രണ്ടാം വിവാഹം ! കല്യാണ വേഷത്തിലുള്ള താരത്തിന്റെ വീഡിയോ വൈറൽ ആകുന്നു

മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറ്റവും പ്രിയപ്പെട്ട പരമ്പരയാണ് “കുടുംബവിളക്ക്”. പരമ്പരയിൽ സുമിത്രയുടെയും രോഹിതിന്റെയും വിവാഹം കാണാൻ കാത്തിരിക്കുകയാണ് ആരാധകർ. മൂന്നു മാസം മുമ്പ് തന്നെ ഇവരുടെ വിവാഹത്തിന്റെ പ്രോമോ വീഡിയോ അണിയറ പ്രവർത്തകർ പുറത്തു വിട്ടിരുന്നു. എന്നാൽ മാസങ്ങൾ പിന്നിട്ടിട്ടും ഇതു വരെ അത് നടന്നിട്ടുമില്ല. ഇത് നടക്കുമോ ഇല്ലയോ എന്ന ആകാംക്ഷയിലാണ് മിനിസ്ക്രീൻ പ്രേക്ഷകർ.

ഒരു വിഭാഗം ആളുകൾ സുമിത്രയുടെ രണ്ടാം വിവാഹത്തിനെ ശക്തമായി എതിർക്കുമ്പോൾ, എന്തൊക്കെ വന്നാലും സുമിത്രയെയും രോഹിത്തിനെയും ഒന്നിപ്പിക്കാൻ ഒരു വിഭാഗം ആളുകൾ ശ്രമിക്കുന്നുണ്ട്. സിദ്ധാർഥ് തന്നെ കൊണ്ട് ആവും വിധം ഈ വിവാഹം മുടക്കാനുള്ള ശ്രമങ്ങൾ നടത്തിക്കൊണ്ടു വരികയാണ്. ഇപ്പോൾ ഇതാ സുമിത്രയുടെയും രോഹിത്തിന്റെയും വിവാഹം കഴിഞ്ഞു എന്ന വാർത്തകളാണ് പുറത്തു വരുന്നത്.

കല്യാണ വേഷത്തിലുള്ള വീഡിയോ പങ്കുവെച്ചു കൊണ്ട് പരമ്പരയിൽ സുമിത്രയെ അവതരിപ്പിക്കുന്ന മീര വാസുദേവൻ എത്തിയതോടെയാണ് പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ആ വിവാഹം നടന്നു എന്ന സൂചനകൾ പുറത്തു വരുന്നത്. കല്യാണത്തിന് വേണ്ടിയുള്ള ഒരുക്കം എന്ന് പറഞ്ഞുകൊണ്ടാണ് താരം വീഡിയോ പങ്കുവെച്ചത്. ആഭരണങ്ങളണിഞ്ഞ് മുല്ലപ്പൂ ചൂടി അതിസുന്ദരി ആയിട്ടാണ് സുമിത്രയെ വീഡിയോയിൽ കാണുന്നത്.  

ഇതിൽ നിന്നും പ്രേക്ഷകർ ഒരുപാട് കാത്തിരുന്ന സുമിത്രയുടെ വിവാഹം നടന്നു എന്ന് വിലയിരുത്തുകയാണ് ആരാധകർ. ബ്ലെസ്സി സംവിധാനം ചെയ്ത്, മോഹൻലാൽ നായകനായ “തന്മാത്ര” എന്ന സിനിമയിലൂടെ മലയാള സിനിമയിലേക്ക് കടന്നു വന്ന താരമാണ് മീര വാസുദേവ്. ആദ്യ സിനിമയിലെ മികച്ച പ്രകടനത്തിലൂടെ മലയാളികൾ നെഞ്ചിലേറ്റിയ താരം പിന്നീട് നിരവധി സിനിമകളിൽ അഭിനയിച്ചു. ഒരു ഇടവേളയ്ക്ക് ശേഷം മിനിസ്ക്രീനിലൂടെ ഗംഭീര തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് മീരാ വാസുദേവ്.

ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന “കുടുംബവിളക്ക്” എന്ന പരമ്പരയിലൂടെയാണ് മീര വാസുദേവ് കുടുംബ പ്രേക്ഷകരുടെ മുന്നിലേക്ക് എത്തുന്നത്. റേറ്റിംഗിൽ മുൻപന്തിയിലുള്ള പരമ്പരയിലെ നായിക കഥാപാത്രമായ സുമിത്രയെ അവതരിപ്പിക്കുന്നത് മീരാ വാസുദേവ് ആണ്. ഒരു സാധാരണ വീട്ടമ്മയുടെ ജീവിതത്തിൽ നടക്കുന്ന സംഭവവികാസങ്ങളും അതിജീവനത്തിന്റെയും കഥയാണ് “കുടുംബവിളക്ക്”. മികച്ച സ്വീകാര്യത നേടി മുന്നേറുകയാണ് പരമ്പര.

അന്യഭാഷ നടിയാണെങ്കിലും മലയാളികൾക്ക് ഏറെ പ്രിയങ്കരിയാണ് മീര. രണ്ടു വിവാഹങ്ങൾ കഴിച്ചിട്ടുള്ള മീരയുടെ വിവാഹ ജീവിതങ്ങൾ പരാജയങ്ങളായിരുന്നു. ആദ്യ ഭർത്താവിൽ നിന്നും മാനസികമായും ശാരീരികമായും ഒരുപാട് വിഷമങ്ങൾ നേരിട്ടിരുന്നു. ജീവനു പോലും സുരക്ഷയില്ല എന്ന് ഉറപ്പായതോടെയാണ് മീര നിയമപരമായി വേർപിരിഞ്ഞത്. പിന്നീട് വീണ്ടും വിവാഹിതയായെങ്കിലും മാനസികമായി പൊരുത്തപ്പെടാൻ സാധിക്കാത്തതിനാൽ അതും വേർപിരിയുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *